മുസ്ലിം ലീഗ് സ്ഥാപകദിനം സമുദായ പാർട്ടി

മുസ്ലിം ലീഗ്  സ്ഥാപകദിനം

മാർച്ച് 10ന്
എന്റെ പാർട്ടിക്ക്
എഴുപതാം പിറന്നാൾ
..........................
1948-2018 = 70
..........................

മദിരാശിയിലെ
രാജാജി ഹാളിൽ വെച്ച്
മഹാനായാ ഖാഇദെ മില്ലത്ത് രൂപം നൽകിയ എന്റെ മഹിതമായ പ്രസ്ഥാനത്തിന് ,
ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന്
2018 മാർച്ച് 10ന് എഴുപതാം പിറന്നാൾ.

പേരിൽ മാറ്റം വരുത്താതെ, കൊടിയുടെ നിറം മാറ്റാതെ, ചിഹ്നം മാറ്റാതെ, ആശയാദർശങ്ങളിൽ വെള്ളം ചേർക്കാതെ, നിലപാടുകളിൽ നിന്ന് പിന്തിരിഞ്ഞോടാതെ തലയെടുപ്പോടെ അഭിമാനപൂർവ്വം നിവർന്നു നിൽക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നതാണ് ഏഴ് പതിറ്റാണ്ടുകാലത്തെ ഈ ഹരിതസംഘശക്തിയുടെ ചരിത്രമെന്നത്.
..........................
ശൈശവവും, ബാല്യവും, കൗമാരവും, യൗവ്വനവും കഴിഞ്ഞ് എഴുപതിന്റെ വാർദ്ധക്യത്തിൽ നിൽക്കുമ്പോഴും ഈ സംഘശക്തിയുടെ പ്രസന്നതയാണ് ഇതര സംഘടനകൾ അസൂയയോടെ നോക്കിക്കാണുന്നതും, കണ്ണിറുക്കിക്കാണിക്കുന്നതും, ചർച്ച ചെയ്യപ്പെടുന്നതും.
...........................
കടന്നു വന്ന ഏഴ് പതിറ്റാണ്ടുകാലം കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ, മുളള് മുരട് മൂർഖൻ പാമ്പ് വരെ ഈ ഹരിത ശോഭക്ക് മങ്ങലേൽപ്പിക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവും, പതിനെട്ടടവും പഴറ്റി നോക്കി.പ പലരും പലതും പറഞ്ഞ് പലവട്ടം പരിഹസിച്ചു കളിയാക്കി.
ചിലരൊക്കെ ഞങ്ങളുടെ ഖബറടക്കവും കണ്ണൂക്കും നടത്തി.
...........................
ഞങ്ങളുടെ കാക്ക കാരണവന്മാർ ഊടുവഴികളിൽ ഉയർത്തിക്കെട്ടിയ ഹരിത പതാകയെ ചിലർ പാത്തും, പരുങ്ങിയും വന്ന് അഴിച്ചെടുത്ത് വലിച്ചെറിഞ്ഞു.
ചിലരാകട്ടെ അവരുടെ മുമ്പിലിട്ട് ചവിട്ടിക്കൂട്ടി കത്തിച്ചു.
...........................
പൊതുയോഗങ്ങളും, പരിപാടികളും സംഘടിപ്പിക്കുവാനുള്ള അവകാശങ്ങൾ നിഷേധിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്നവരെ വഴി തടഞ്ഞ് പിന്തിരിപ്പിക്കാനും ശ്രമം നടത്തി.
...........................
ഖാഇദെ മില്ലത്തിന്റെ ദർശനങ്ങൾ ഇട നെഞ്ചോട് ചേർത്തുവെക്കാൻ കോഴിക്കോട്ട് നിന്നും അരിക്ക ച്ചവടക്കാരനായ ബാഫഖി തങ്ങളെത്തി.
കടലുണ്ടി പുഴയോരത്ത് നിന്നും പുതിയ മാളിയേക്കൽ സയ്യിദ് കുടുംബത്തിൽ നിന്നും പൂക്കോയ തങ്ങളും അണി ചേർന്നു.കെ.എം സീതി സാഹിബും തോളുരുമ്മി നിന്നപ്പോൾ കേരളത്തിന്റെ മണ്ണ് മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വേരോട്ടമുള്ള ഭൂമികയായി മാറി.
ഇവർക്കു പിന്നിലായി അക്ഷരാഭ്യാസമില്ലാത്ത ഏറനാട്ടിലെയും, വള്ളുവനാട്ടിലെയും വിശിഷ്യാ മലബാറിലെയും കാക്ക കാരണവന്മാരും, കോഴിക്കോട്ടെകോയ മാരും കള്ളി കയ്ലി മുണ്ടുടുത്ത്, അരപ്പട്ടയും കെട്ടി, തലേക്കെട്ടുമായി ഈ ഹരിത പതാക വാനിലുയർത്തി ബഹു ജോറായി നടന്നു നീങ്ങി.
........................
മുന്നിൽ നിന്ന് നയിക്കുന്നവരിലുള്ള അചഞ്ചലമായ വിശ്വാസവും, അവർ നീട്ടി വിളിച്ച മുദ്രാവാക്യങ്ങളും, തക്ബീർ ധ്വനികളുമായിരുന്നു ഈ സമുദായത്തെ ഇവർക്കു പിന്നിൽ അണിനിരക്കാൻ പ്രചോദനം നൽകിയത്.
..........................
ഇവരുടെ പിന്നിൽ അണിനിരന്ന ചെറുസംഘങ്ങൾ പതിയെ പതിയെ വലിയ വലിയ ആൾക്കൂട്ടമായി, ജനസഞ്ചയമായി നാളിതുവരെ പരന്നൊഴുകുകയായി....
..........................
അക്ഷരാഭ്യാസമില്ലാത്തവരുടെ കയ്യിൽ പെൻസിലും, സ്ലേറ്റും നൽകിയ ഇവരെ ഇന്ന് കമ്പ്യൂട്ടറിന്റെ മൗസ് പിടിക്കാൻ പാകപ്പെടുത്തിയെടുത്തു.

പഠനത്തിൽ നിന്നും മാറി നിന്ന മുസ്ലിം പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി.
അനാഥ, അഗതി വിദ്യാർത്ഥി കളുടെ സംരക്ഷണത്തിനായി നാടുനീളെ യതീംഖാനകൾ ഉയർന്നു വന്നു.
...........................
അക്ഷരാഭ്യാസമുള്ള ഒരു തലമുറക്കായി ആയിരക്കണക്കിന് വിദ്യാഭ്യാസ സമുച്ചയങ്ങൾ പിറവി കൊണ്ടു.
നിരവധി സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും ജന്മം കൊണ്ടു.
...........................
ആരാന്റെ വിറകുവെട്ടികളും, വെള്ളം കോരികളുമായി അത: പതിച്ച ന്യൂനപക്ഷ- പിന്നോക്ക-അധസ്ഥിത വിഭാഗത്തിന്റെ ആശാ കേന്ദ്രവും, അത്താണിയുമായി ലീഗ് പരിലസിച്ചു.
...........................
പഞ്ചായത്തു മെമ്പർ പോലുമാകാൻ കഴിയില്ലെന്ന് പരിഹസിച്ചവർക്കു മുമ്പിൽ രാജ്യത്തിന്റെ ഭരണ തലപ്പത്ത് വരെ കഴിവുറ്റ പ്രതിഭാശാലിക ളായ ജനപ്രതിനിധികളെ വാർത്തെടുത്തു. ഗ്രാമ, നഗര, ജില്ലാ,സംസ്ഥാന ഭരണകൂടങ്ങളിൽ മെമ്പർമാരും, പഞ്ചായത്ത്, മുനിസിപ്പൽ, ജില്ല പഞ്ചായത്ത് അധ്യക്ഷന്മാരും, മന്ത്രിമാരും, എം.എൽ.എമാരും, എം.പിമാരും, കേന്ദ്രമന്ത്രിമാരും, മുഖ്യമന്ത്രി പദവിയും, സ്പീക്കർ പദവിയും ലീഗിനെത്തേടിയെത്തി.
...........................
ഇവരിലൂടെ നാടിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾക്ക് വഴി തുറന്നു.
...........................
നാനാജാതി മതസ്ഥർക്കും കാരുണ്യത്തിന്റെ ഹസ്തം നീട്ടി താങ്ങും, തണലുമായി നിന്നു.
...........................
വീടില്ലാത്തവർക്ക് ബൈത്തുറഹ്മയും, രോഗികൾക്ക് ആശ്രയമായി സി.എച്ച് സെന്ററും, കുടിവെള്ളത്തിനായി ആയിരം കിണർ പദ്ധതിയും, നിരവധി പാവപ്പെട്ട പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും മംഗല്യ സ്വപ്നങ്ങൾ പൂവണിയിച്ച് നൽകിയും, ദശലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവർത്തനങ്ങളും നടത്തി താങ്ങും, തണലുമായി എപ്പോഴും കൂടെ നിന്നു.
...........................
വിദ്യാഭ്യാസവും, കഴിവുമുള്ള അനേകായിരം വിദ്യാസമ്പന്നരെസർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഉന്നതമായ പദവികളിൽ നിയമിച്ചു.
വിവിധ ഭാഷകളിൽ നൈപുണ്യമുള്ളവരെ അധ്യാപകരായി നിയമിച്ചു.
........................... അറബി, ഉറുദു ഭാഷയുടെ സംരക്ഷണത്തിനു വേണ്ടി 3 വിലപ്പെട്ട ജീവനുകൾ നൽകേണ്ടിയും വന്നു.
...........................

എഴുപതാണ്ട് പിന്നിടുന്ന എന്റെ പ്രസ്ഥാനം അസൂയാവർ ഹമായ വളർച്ച കൈവരിച്ച് കൊച്ചു മലയാളക്കരയിൽ വളർന്ന് പന്തലിച്ച്, തണൽ വിരിച്ച് വടവൃക്ഷമായി തലയുയർത്തി നിൽക്കുന്നു.
...........................

അഭിമാനിക്കാം
നമുക്ക്
ഒരു
മുസ്ലിം ലീഗുകാരനായതിൽ .....

ഇടനെഞ്ചിലെ പിടച്ചിൽ അവസാനിക്കുന്നതു വരെ
ഈ പ്രസ്ഥാനത്തെ നമുക്ക് മാറോട് ചേർത്ത് വെക്കാം...
അണിചേരുക
ഈ സംഘശക്തിക്കൊപ്പം,
പോരാടുക നാം
അവകാശങ്ങൾക്ക് വേണ്ടി.




മാർച്ച് 10ന് യൂണിറ്റു തലങ്ങളിൽ പതാകകൾ ഉയർത്തി 70-ാം പിറന്നാൾ ആഘോഷിക്കുക.
വിജയിപ്പിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)