കാന്തപുരത്തിന് എവിടുന്നാ ഇത്രയും പണം?!

ആറു വര്‍ഷങ്ങള്‍ക്കു മുംബ് 2012 ഏപ്രില്‍ മാസത്തിലാണ് സംഭവം. മാണിയൂരിലെ ഇടവച്ചാ‍ലില്‍ താമസിക്കുന്ന ഉസ്താദ് അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമിയെ സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടായി. കാണാന്‍ ഉസ്താദ് തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാനും സുഹുത്ത് ഇബ്രാഹിമും കൂടി ഒരു വൈകുന്നേരം അല്‍ഖാസിമി  ഉസ്താദിന്റെ വീട്ടിലെത്തിയത്.

കാന്തപുരമുസ്താദിന്റെ രണ്ടാം കേരള യാത്ര നടക്കുന്ന സമയമായിരുന്നുവത്. കേരളയാത്രക്ക് പ്രത്യേക ട്രെയിന്‍ ചാര്‍ട്ട് ചെയ്തതിന്റെ വിസ്മയം തുറന്നു പ്രകടിപ്പിച്ച കൂട്ടത്തില്‍ ഉസ്താദ് അദ്ദേഹത്തിന്റെ ചില അനുഭവങ്ങളും സമസ്തയുടെ പഴയകാലത്തെ ചില സംഭവങ്ങളും ഞങ്ങളോട് പങ്കുവെച്ചു. മാണിയൂരിലെ ഒരു കോളജിന്റെ പിരിവുമായി ബന്ധപ്പെട്ട്  യു.ഏ.ഇയില്‍ സന്ദര്‍ശനം നടത്തിയ അനുഭവം ആദ്യം ഉസ്താദ് ഇങ്ങനെ വിവരിച്ചു.

“അബുദാബിലിയിലെ ഒരു പള്ളിയില്‍ വെള്ളിയാഴ്ച പിരിവിനു അവസരം ലഭിച്ചു. അന്നു വേണ്ടത്ര പിരിവ ലഭിക്കാത്തതിനാല്‍ തൊട്ടടുത്ത വെള്ളിയാഴ്ച കുറച്ചുകൂടി നന്നായി ചെയ്യാന്‍ ആസൂത്രണം ചെയ്തു. ആ വെള്ളിയാഴ്ച  ജുമുഅ കഴിഞ്ഞപ്പോഴാണറിയുന്നത് കാന്തപുരം ഇന്നിവിടെ ജുമുഅക്ക് പങ്കെടുത്തിട്ടുണ്ടെന്ന്. ജുമുഅക്ക് ശേഷം മലയാളികളോട് അല്പം സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ട കാന്തപുരം നിന്ന ഉടനെ തന്നെ പറഞ്ഞു - നിങ്ങളോട് എന്തെങ്കിലും പിരിവ് ചോദിക്കാനല്ല ഇന്ന് ഞാന്‍ വന്നത്; ഇന്നാരും എനിക്ക് ഒരു പിരിവും തരേണ്ടതില്ല. അതു പറഞ്ഞ് കാന്തപുരം വേറെ ഒന്നു രണ്ടു വിഷയങ്ങള്‍ പറയുംബൊഴേക്കും കൂട്ടത്തില്‍ ചില ആളുകള്‍ എഴുന്നേറ്റ് പോയി അദ്ദേഹത്തിന് സംഭാവനകള്‍ നല്‍കാന്‍ തുടങ്ങി. നിരവധിയാളുകള്‍ സംഭാവനകള്‍ നല്‍കി. പരിപാടി കഴിഞ്ഞപ്പൊ കിട്ടിയ പണം മുഴുവന്‍ അവിടെയുള്ള മലയാളിയായ ഇമാമിനെ ഏല്പിച്ച് കാന്തപുരം ആ പണം അവിടെയുള്ള ആവശ്യക്കാര്‍ക്ക് തന്നെ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ തൊട്ടിപ്പറം ഒരു തൂണിന്റെ പിറകില്‍ നിന്ന് ഇതുകണ്ടിങ്ങനെ അത്ഭുതപ്പെടുകയായിരുന്നു. രണ്ടാഴ്ചയായി ഒരു സ്ഥാപനത്തിലെ കഷ്ടപ്പാട് നീക്കാന്‍ അല്പം പണത്തിനായി ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നു. ഉദ്ദേശിച്ച വിജയം കാണുന്നില്ല. പിരിവ് വേണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റു നിന്ന കാന്തപുരത്തിന്റെ കൈയിലേക്ക് ആളുകള്‍ പണം ധാരാളമായി കൊടുക്കുന്നു. ഞാന്‍ എന്റെ കൂടെയുള്ള സഹപ്രവര്‍ത്തകനോട് ഇത് പറഞ്ഞ് ഞങ്ങള്‍ പരസ്പരം വിസ്മയം പങ്കുവെച്ചു.”



ഈ സംഭവം പറഞ്ഞതിനു ശേഷം ഖാസിമിയുസ്താദ് എന്നോടും സുഹുര്‍ത്തിനോടും ചോദിച്ചു “എന്തുകൊണ്ടാണ് ആളുകള്‍ കാന്തപുരത്തിന് ഇങ്ങനെ പണം കൊടുക്കുന്നതെന്നും കാന്തപുരത്തിന്റെ കൈയില്‍ ഇത്രമാത്രം പണം എങ്ങിനെയെത്തുന്നുവെന്നും നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ?”

ഒരല്പം മൌനമായി നിന്നതിനു ശേഷം ഞാന്‍ പറഞ്ഞു
“ഉസ്താദിനു കൊടുത്തത് ഇവിടെ കാണാന്‍ കഴിയുന്നുണ്ട്; അതുകൊണ്ട് കൊടുക്കുന്നവര്‍ പിന്നെയും പിന്നെയും കൊടുക്കാന്‍ തയാറാണ്”.

“അതൊരു ചെറിയ കാരണം മാത്രം. പക്ഷെ, അടിസ്ഥാനമായി വേറൊരു കാരണം ഇതിനു പിന്നിലുണ്ട്. ഞാന്‍ പറഞ്ഞു തരാം”. സത്യത്തില്‍ അന്നുവരെ കേള്‍ക്കാത്ത ഒരു സംഭവമാണ് ഉസ്താദ് ഞങ്ങള്‍ക്കായി പറഞ്ഞു തന്നത്.



സമസ്തയില്‍ പിളര്‍പ്പുണ്ടാകുന്നതിന്റെയും വര്‍ഷങ്ങള്‍ക്കു മുംബ് കാന്തപുരം, മര്‍ഹൂം കൂറ്റനാടുസ്താദ് തുടങ്ങി ആറേഴു പണ്ടിതന്മാര്‍ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന ഒരു പ്രധാന വലിയ്യിനെ (സൂഫി വര്യന്‍) സന്ദര്‍ശിച്ചു. (ഫരീദ് ബാവ  എന്നാണ് വലിയ്യിന്റെ പേരെന്ന് ഉസ്താദ് പറഞ്ഞത് ഓര്‍ക്കുന്നു). കൂടിക്കാഴ്ച കഴിഞ്ഞ് പിരിയാം നേരം സൂഫിവര്യന്‍ സന്ദര്‍ശകരോട് പറഞ്ഞു
“നിങ്ങളെല്ലാവരും കൈയിലുള്ള പണം മുഴുവനും എനിക്കു തരണം“.

എല്ലാവരും കീശ തപ്പി നോക്കി അവരുടെ കൈയിലുള്ള പണം സൂഫിയെ ഏല്പിച്ചു. കുറച്ച് കഴിഞ്ഞു സൂഫി ഓരോരുത്തരോടും ചോദിച്ചു “നിങ്ങളുടെ കൈയില്‍ ഇപ്പോള്‍ എത്ര രൂപ ബാകിയുണ്ട്?“
കാന്തപുരം ഒഴികെ എല്ലാവരും പറഞ്ഞു “ഞങ്ങളുടെ കൈയില്‍ തിരിച്ചുപോകേണ്ട ബസിനുള്ള പണം മാത്രമെ ബാകിയുള്ളൂ, കഴിച്ച് ബാക്കി മുഴുവനും അങ്ങേക്ക് തന്നിട്ടുണ്ട്“.
കാന്തപുരം പറഞ്ഞ മറുപടി വ്യത്യസ്തമായിരുന്നു. “എന്റെ കൈ കാലിയാണ്; ഒന്നുമില്ല. മുഴുവന്‍ തരാന്‍ പറഞ്ഞതുകൊണ്ട് ഞാന്‍ കൈയിലുള്ളതു മുഴുവനും അങ്ങേക്കു തന്നിട്ടുണ്ട്“. അതുകേട്ടപ്പോ ആ സൂഫിവര്യന്‍ പറഞ്ഞു  “നിങ്ങളുടെ കൈ ഒരിക്കലും കാലിയാവുകയില്ല”.
ഈ സംബവം പറഞ്ഞതിനു ശേഷം ഉസ്താദ് പറഞ്ഞു: അതിനു ശേഷം കാന്തപുരത്തിന്റെ കൈ കാലിയായിട്ടില്ല.

രണ്ടു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന, മര്‍കസ് ബുഖാരി ക്ലാസിലെ തന്റെ വിദ്യാര്‍ത്ഥികളില്‍ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പ്രോത്സാഹനമായി രണ്ടായിരവും അഞ്ഞൂറും നോട്ടുകള്‍ ഉസ്താദ് കീശയില്‍ നിന്നെടുത്ത് വിതരണം ചെയ്യുന്ന വീഡിയൊ കണ്ടപ്പൊ എവിടുന്നാണ് കാന്തപുരത്തിനീ പണമെന്ന് പലരും ചോദിച്ചിട്ടുണ്ട്. അവര്‍ക്കുള്ള ഉത്തരത്തിന്റെ ആമുഖമായാണ് എ.പി.വിഭാഗക്കാരനല്ലാത്ത മാണിയൂര്‍ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമിയുസ്താദ് പറഞ്ഞു തന്ന ഈ സംഭവം ഓരമ്മയില്‍ നിന്നെടുത്തു പങ്കു വെക്കുന്നത്.

✍ അമീന്‍ മാണിയൂര്‍
https://www.facebook.com/maniyoorin/
https://www.maniyoor.com/

അഭിപ്രായങ്ങള്‍

  1. Sports toto Betting | Bet Now on Sports at Sporting 100
    Bet on your favourite sporting events with the Sports Tote app. Download the app today and enjoy betting on thousands of 스포츠 토토 사이트 sports. Bet now.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)