ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)

ആത്മീയ മണിമുത്ത് രത്നം

ശൈഖുനാ കണിയാപുരം
അബ്ദുറസാഖ് മസ്താൻ
വലിയുല്ലാഹി (റ)

നാടുചുറ്റി നടക്കുന്ന കാലം .
ഇലാഹീ പ്രേമത്തിൽ ലയിച്ച്
അതീന്ദ്രിയ ജ്ഞാനത്തിലും , അധ്യാത്മിക ആസ്വാദനത്തിലുമായി കഴിഞ്ഞുകൂടുന്ന കാലം.

എണ്ണമറ്റ ആത്മീയ താരകങ്ങളുടെ അദ്ധ്യാത്മിക  ഗുരുവായിരുന്ന  കണ്ണൂർ കൂത്തുപറമ്പ് കോട്ടയത്തെ  ഞണ്ടാടി
ശൈഖ് ഹാജി അബൂബക്കർ വലിയുല്ലാഹി (റ) യുടെ മഹനീയ ശിക്ഷണത്തിൽ ആയിരുന്നു കണിയാപുരം ശൈഖ്  . ആറു വർഷക്കാലം ഞണ്ടാടി ശൈഖുനാന്റെ
കൂടെ തന്നെയായിരുന്നു. അവിടുത്തെ കുടുംബം അനുസ്മരിക്കുന്നു. വിറകും , ഓലകളും കൂട്ടിയിട്ട് കത്തിച്ച് അതിന് ഉള്ളിൽ കയറി ഇരിക്കുന്ന കണിയാപുരം ശൈഖിനെ......

കേരളമൊട്ടാകെ അനുസ്മരിക്കുന്നു.

ആവശത്തോടെ ചരിത്രം പറഞ്ഞു തരുന്നു.

ഞണ്ടാടി ശൈഖിന്റെ മകളുടെ മകൻ ഞണ്ടാടി മുഹമ്മദലി ഉസ്താദിന്
പറയാനൊത്തിരിയുണ്ട്.

അതീന്ദ്രിയ ജ്ഞാനപൊരുളായ ഞണ്ടാടി
ശൈഖിൽ നിന്നും അനുഭവജ്ഞാന വിഹായസ്സിലേക്ക് പറന്നുയർന്ന
ശൈഖുനാ കണിയാപുരം അബ്ദു റസാഖ് വലിയുല്ലാഹി (റ) ,

ഒരിക്കൽ

അന്യമതസ്ഥനായ ഒരാളെ  അദ്ദേഹത്തിന്റെ " ജാതിപ്പേര് " കൂട്ടി
" മുസ്‌ലിയാരെ "
എന്നൊരൊറ്റ വിളി.

"അവരൊന്ന് നന്നായി ഒരു നോക്ക്  
                                      നോക്കുകിൽ
അതിനാൽ വലിയ നിലനെ
                                കൊടുത്തോവർ "

പിന്നീട് നാം കണ്ടത്

ശൈഖ് ഐലക്കാട് സിറാജുദീനുൽ ഖാദിരിയുടെയും , ശൈഖ് കമാലുദ്ദീനുൽ ഖാദിരിയുടെയും ഇഷ്ട ശിഷ്യനും ഏറ്റവും പ്രധാനപ്പെട്ട മുരീദുമായിരുന്ന ശൈഖ് യൂസുഫുൽ ഖാദിരിയെയാണ് .

ആ ഒരൊറ്റ വിളിയിൽ തന്നെ വിലായത്തിന്റെ ഉന്നതമായ മർത്തബയിലേക്കെത്തപ്പെട്ട
യുസുഫുൽ ഖാദിരി (റ) പഴുന്നാന, ശൈഖ് കണിയാപുരം മസ്താന്റെ പ്രോജ്വലിക്കുന്ന കറാമത്തിന്റെ നേർക്കാഴ്ചയാണ്..........

ആത്മീയ ഔന്യത്തത്തിന്റെ  മഹാസമു
ദ്രത്തിലെ മുത്തുകൾ പകർന്നു കൊടുത്ത് ജീവിച്ചിരുന്ന കണിയാപുരം
ഉസ്താദ്  അദ്ധ്യാത്മിക കേരളത്തിന്റെ
മഹാ ജ്യോതിസ്സാണ്.

തിരുവനന്തപുരം കണിയാപുരമാണ്
ജന്മദേശം. പുരാതന കുടുംബാംഗവും മതപണ്ഡിതനുമായിരുന്ന മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് പിതാവും ,
സാറാ ഉമ്മ മാതാവുമാണ്.

അദ്ധ്യാത്മിക സരണിയിൽ അതുല്യ വ്യക്തിത്വമായി പ്രശോഭിക്കുന്ന
മഹാഗുരു . മുദരിസ് , പ്രഭാഷകൻ ,
തുടങ്ങി എല്ലാ തലങ്ങളിലും അവിടുന്ന് പകർന്ന പ്രഭ ആത്മീയ കൈരളിക്ക്
വിസ്മരിക്കാൻ പറ്റാത്തതാണ്.

വിജ്ഞാനം ഒരു ലഹരിയായിരുന്നു മഹാനവർകൾക്ക് .
കിതാബ് നോക്കാതെ തന്നെ ഏത് വിഷയത്തെ കുറിച്ചും ശൈഖുന സംസാരിക്കും .

വമ്പേനാട് , പൊന്നാനി , വാണിയമ്പാടി  വേലൂർ , ബാംഗ്ലൂർ , ലഖ്നൗ .....
തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ നിന്നെല്ലാം വിദ്യ നുകർന്നു.
മൗലാന മുഹമ്മദലി തന്റെ കൂട്ടുകാരനായിരുന്നു.

നീണ്ട മുപ്പത് വർഷത്തോളം കുളച്ചൽ
തിരുനെൽവേലി , ഇടവ , ഓച്ചിറ ,
വാടാനപ്പള്ളി , എടവനക്കാട് , വമ്പേനാട് ...... തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ ദറസ് നടത്തി .

ഈ കാലയളവിൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ദീനീ പ്രഭാഷണം നടത്തുകയും ചെയ്തു.
കൂടാതെ ദീനീ പ്രചരണത്തിനായി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു.
നിശ്ചലമായ ദറസുകളും , മദ്റസകളും പുനരുജ്ജീവിപ്പിക്കുന്നതിലും , പുതിയ വ സ്ഥാപിക്കുന്നതിലും കഠിന പരിശ്രമം നടത്തിയ പുണ്യാത്മാവാണ്.
ഒട്ടനവധി പള്ളികളും , സ്രാമ്പികളും പണിയുന്നതിന് നേതൃത്വം നൽകി.

ശാദുലീ ത്വരീഖത്തിന്റെ ശൈഖായിരു ന്ന  മഹാൻ പല പള്ളികളിലും ശാദുലി ദിക്ർ ഹൽഖകൾ സംഘടിപ്പിച്ച് നടത്തി പോന്നിരുന്നു.

മഹാപണ്ഡിതനായിരുന്ന ശൈഖവർകൾ അന്ന് നൽകിയ
ഫത് വകൾ  പ്രസിദ്ധീകൃതമായിരുന്നെങ്കിൽ
ഇന്ന് ഒരു മുതൽക്കൂട്ട് ആകുമായിരുന്നു.
അറബി ഭാഷയിൽ അഗ്രഗണ്യനായിരുന്ന ശൈഖുന ഇംഗ്ലീഷ് , ഉർദു ഭാഷകളിലും പ്രാവീണ്യം നേടിയിരുന്നു.

കറാമത്തുകളാൽ ധന്യമായിരുന്നു അവിടുത്തെ വിശുദ്ധ ജീവിതം. സമ്മാനമായി കിട്ടുന്ന സമ്പത്ത് മുഴുവനും ഉടനെ തന്നെ ദാനം ചെയ്യുന്ന
സ്വഭാവമായിരുന്നു. ഒന്നും സൂക്ഷിച്ച് വെക്കാതെ ജീവിച്ച മഹാത്മാവ്.

ചിമ്മിണി തങ്ങൾ , പെരിയ തങ്ങൾ
എന്നീ നാമങ്ങളിൽ ദക്ഷിണ കേരളത്തിലും , തമിഴ് നാട്ടിലും പ്രസിദ്ധി നേടിയ മഹാത്മാവാണ് ശൈഖ് അബ്ദു റസാഖ് മസ്താൻ (റ) .

90 വയസ്സ് വരെ ജീവിച്ച മഹാത്മാവ്
ഹിജ്റ . 1391  റജബ് 12
 [ 1971 സെപ്തംബർ ] ന് വഫാത്തായി .

ആലുവയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ പെരിയാറിന്റെ തീരത്ത് മുടിക്കലിൽ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.


واحي القلب يا الله بحق مشائخ لله
                  وخذ ايديّ يا الله بعبد رزّاق ولي الله

മഹാനുഭാവന്റെ തണലിലായി ഞങ്ങൾക്കും , കുടുംബങ്ങൾക്കും  ,
കൂട്ടുകാർക്കും ഈമാനും ആയുരാരോഗ്യവും നൽകണേ!
ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ്......... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്