കാന്തപുരവും രാഷ്‌ട്രീയവും
കാന്തപുരവും രാഷ്‌ട്രീയവും
ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യൻ പ്രധാനമന്ത്രിയെയോ കേരളാ മുഖ്യമന്ത്രിയെയോ ഔദ്യോഗികമായി സന്ദർശിക്കുന്ന അവസരങ്ങളിലെ സ്ഥിരം ക്ഷണിതാവ് ആകുകയാണ് കോഴിക്കോട് ജില്ലയിലെ കാന്തപുരം എന്ന ഉൾനാടൻ പ്രദേശത്ത് ജനിച്ച് വളർന്ന ഒരു മതപണ്ഡിതൻ.
ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ സ്നേഹിക്കാൻ, സഹജീവികളോട് അനുകമ്പ കാട്ടാൻ, ആധുനിക ലോകത്ത് അന്തസ്സോടെ തലയുയർത്തി നിൽക്കുന്ന മത-ഭൗതിക വിദ്യാഭ്യാസ സമുച്ചയങ്ങൾ പടുത്തുയർത്താൻ, ആതുരാലയങ്ങൾ നിർമ്മിക്കാൻ, രാജ്യമെമ്പാടും കുടിവെള്ളമെത്തിക്കാൻ, രോഗികളെയും അശരണരെയും അനാഥരെയും സംരക്ഷിക്കാൻ, അങ്ങനെ എന്തെല്ലാം നന്മകൾ ഒരു മനുഷ്യനിൽ നിക്ഷിപ്തമാണോ അവയെല്ലാം തങ്ങളുടെ കർമ്മ മേഖലയിൽ കൊണ്ടുവരാനും പ്രാവർത്തികമാക്കാനും ലക്ഷക്കണക്കിന് അനുയായികളെ ഉത്ബോധിപ്പിക്കുന്ന ആധുനിക യുഗത്തിലെ ജീവിച്ചിരിക്കുന്ന അത്ഭുതം.
സ്രഷ്ടാവിൽ സർവ്വസ്വവും സമർപ്പിച്ച്, സ്രഷ്ടാവിൻ്റെ തൃപ്തിക്ക് പാത്രീഭൂതരായ നിരവധി മഹാന്മാരുടെ തൃപ്തിയും പൊരുത്തവും കരസ്ഥമാക്കിയ മഹാൻ.
വയസ്സ് 80 പിന്നിടുമ്പോഴും സദാ കർമ്മ മേഖലയിലാണ്.
ഒരു ദിവസം തുടങ്ങുന്നത് എത്ര മണിക്കെന്നോ അവസാനിക്കുന്നത് എത്ര മണിക്കെന്നോ കൃത്യമായ.കണക്കില്ലാത്ത പ്രവർത്തനം.
പതിനായിരക്കണക്കിന് സ്ഥാപനങ്ങൾ കാശ്മീർ മുതൽ കന്യാകുമാരി വരെ.
ലക്ഷക്കണക്കിന് ശിഷ്യഗണങ്ങൾ ലോകമെമ്പാടും.
മുസ്ലീം ആയതിൻ്റെ പേരിൽ, രാജ്യം ഭരിക്കുന്നവർ ബിജെപിക്കാർ ആയതിനാൽ അവരോട് സഹകരിക്കുന്നതിനെ വൻ പാപമായി കാണുന്ന സങ്കുചിത മുസ്ലീം നാമധാരികളും ഇസ്ലാമിൻ്റെ അടിസ്ഥാന വിശ്വാസങ്ങളിൽ വെള്ളം ചേർക്കുന്നവരും സദുദ്ദേശമില്ലാതെ പൊതുരംഗത്ത് നിന്നിട്ട് പരാജയമടയുന്നവരുമടക്കം നിരവധി ശത്രുക്കൾ.
പക്ഷേ, എല്ലാവരെയും പുഞ്ചിരിയോടെ നേരിടുന്നു.
ഇരട്ടചങ്കനെന്ന് അനുയായികളും പരട്ടചങ്കനെന്ന് എതിരാളികളും വിളിക്കുന്ന കേരളാമുഖ്യനെ, ഷുഹൈബ് വധത്തിൽ നാവെടുത്ത് അഭിപ്രായം പറയിപ്പിക്കാനും ആ മനുഷ്യൻ വരേണ്ടി വന്നുവെന്നത് പറയുന്നത് അനുയായികളല്ല.
ഷുഹൈബ് എന്ന യൂത്ത്കോൺഗ്രസ്സുകാരനായി അറിയപ്പെടുന്ന വ്യക്തി ഇത്രയധികം മഹത്വവൽക്കരിക്കപ്പെടുന്നത് ആ മനുഷ്യൻ്റെ അനുയായി ആയതുകൊണ്ട് തന്നെ.
മറ്റൊരു പ്രസ്ഥാനത്തിലെ യുവാവിനും ഈ ചെറുപ്രായത്തിനിടക്ക് ഇത്രയധികം ജനസേവനങ്ങൾക്ക് കഴിയില്ല.
എ.പി എന്ന രണ്ടക്ഷരത്തിൽ ഇന്ന് നാനാജാതി മതസ്ഥർക്കിടയിൽ അറിയപ്പെടുന്ന ആലങ്ങാ പൊയിൽ അഹമ്മദ് ഹാജി മകൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെന്ന ആ വ്യക്തിയുമായി ഒരു 5 മിനുട്ട് ഇടപഴകാൻ അവസരം ലഭിക്കുന്ന ആർക്കും, എത്ര വലിയ ശത്രുവിനും ആ വ്യക്തിയിലെ മനുഷ്യനെ കണ്ടെത്താനാകും.
ലോക വ്യാപാര മേഖല അടക്കി വാഴുന്ന എം.എ. യൂസഫലിയടക്കം നിരവധി പേർ ആ മനുഷ്യനു മുന്നിൽ പഞ്ചപുച്ഛമടക്കി, കൈയ്യും കെട്ടി നിൽക്കുന്നത് ഒന്നും ഭയന്നിട്ടല്ല,
ആ വ്യക്തിത്വത്തോടുള്ള ആദരവ് കൊണ്ട് തന്നെ.
ഒരൊറ്റ ക്യാമ്പസിൽ തന്നെ പതിനായിരത്തോളം വിദ്യാർത്ഥികളെ ചെല്ലും ചെലവും കൊടുത്ത് മത ഭൗതിക വിദ്യാഭ്യാസം നൽകി വരുന്നുണ്ട്. 1000 വിദ്യാർത്ഥികളുള്ള ഒരു സ്ഥാപനം നടത്തുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാം.
അപ്പോൾ പതിന്മടങ്ങ് ആവുമ്പോഴോ?
ബിജെപിയുടെ പ്രധാനമന്ത്രിയോ മന്ത്രിമാരോ, മാർക്സിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ മർക്കസിൽ വരികയോ സഹകരിക്കുകയോ ചെയ്താൽ കാന്തപുരം ഉസ്താദിനെ സംഘിയും സഖാവുമാക്കുന്നവർ കാണാതെ പോയവരിൽ ഒരാൾ മാത്രമാണ് യൂത്ത് കോൺഗ്രസ്സുകാരനായ ഷുഹൈബ്.
കെ. സുധാകരനടക്കം നിരവധി കോൺഗ്രസ്സുകാർ കണ്ണടച്ച് പറയും "ഉസ്താദിന്" രാഷ്ട്രീയമില്ലായെന്നത്.
പിന്നെ ആരെയെങ്കിലും കൂടുതലായി പിന്തുണക്കുന്നുവെങ്കിൽ അവരിൽ നിന്ന് നേട്ടങ്ങൾ ലഭിച്ചതു കൊണ്ട് തന്നെ.
അതറിയുന്ന നിരവധി കോൺഗ്രസ്സ്, ലീഗ് നേതാക്കൾ ഇന്നും മനസ്സു കൊണ്ട് ഉസ്താദിനൊപ്പം തന്നെ.
ആ മഹാ മനീഷിയുടെ പ്രസ്ഥാനത്തിൽ ഒരു എളിയ പ്രവർത്തകനായതു കൊണ്ടാണ് എനിക്കും എല്ലാവരേയും മനുഷ്യരായി കണ്ട് ചെറി ചെറിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്നത്.
അവിടെ എനിക്ക്/ഞങ്ങൾക്ക് മുന്നിൽ മുസ്ലിം ഇല്ല, ഹിന്ദു ഇല്ല, ക്രിസ്ത്യാനി ഇല്ല, യുക്തിവാദി ഇല്ല, ഇടതനോ വലതനോ ഒന്നുമില്ല. #മനുഷ്യർ മാത്രം.
അതാണ് ഞങ്ങളുടെ ഉസ്താദ് ഞങ്ങളെ പഠിപ്പിക്കുന്നത്.
തെറ്റിദ്ധാരണ പടർത്തുന്നവർക്ക് തത്കാലം മറുപടി പറയാനില്ല.
പലതും കാലം തെളിയിച്ചു.
ഇനിയും അതിനവസരം വരും.
ആ മഹാൻ്റെ പ്രസ്ഥാനത്തിലുറച്ച് നിന്ന് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് ഞങ്ങൾക്ക്.
സാധുക്കളായ ഞങ്ങൾക്ക് ഇനിയും ദീർഘകാലം വെളിച്ചമേകാൻ, ലക്ഷക്കണക്കിന് അശരണർക്ക്, അഗതി അനാഥർക്ക് തുണയാവാൻ വന്ദ്യരായ കാന്തപുരം ഉസ്താദിന് പൂർണ്ണാരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ. ആമീൻ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ