ഷാജിക്കെതിരെ കുഞ്ഞാലികുട്ടി ലീഗ്
കെ. എം ഷാജി ഇങ്ങനെ പ്രകോപിതനാകാൻ മാത്രം എന്താണുണ്ടായത് ?
നിയമസഭയിൽ സംസാരിക്കുന്നത് കേൾക്കാനും കേട്ടതിൽ സംശയം തോന്നിയാൽ അതുന്നയിക്കാനും ഇവിടെ എല്ലാവർക്കും അവകാശമുണ്ട്.
മറു ചോദ്യങ്ങളോട് പേടിയാണെങ്കിൽ ഇമ്മാതിരി ഉഡായിപ്പുകൾ സഭയിൽ എഴുന്നള്ളിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മറുപടിയെന്നോണം ഫേസ്ബുക്കിൽ കലിപ്പ് പോസ്റ്റിട്ടാൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെല്ലാം ചോദ്യകർത്താക്കളോടൊപ്പം വെള്ളത്തിൽ മുങ്ങി മരിച്ചു പോകുമെന്ന് കരുതരുത്, അതു മൗഢ്യമാണ്.
മുസ്ലിം സംഘടനകളിലൊന്നും മെംബർ ഷിപ്പ് എടുത്തിട്ടില്ലെന്ന വിശദീകരണം ബോധിച്ചു. അതിപ്പോൾ സാക്ഷാൽ കെ. പി. എ മജീദിനോ ഇ.ടിക്കോ എന്തിന്, മുജാഹിദ് പ്രസ്ഥാനത്തിന് ചങ്കു പറിച്ചു കൊടുത്ത സീതി ഹാജീടെ മകന്റെ കയ്യിൽ വരെ വഹാബിസത്തിന്റെ മെംബർഷിപ്പ് കാണണമെന്നില്ലല്ലോ.
ഏതു വിശ്വാസത്തോടൊപ്പം നിൽക്കണമെന്ന ഷാജിയെപ്പോലുള്ളവരുടെ ഇഷ്ടത്തെ ചോദ്യം ചെയ്യാൻ ഇവിടെ ഒരാൾക്കും കഴിയില്ല. പക്ഷേ, ഇന്നലകളെ മറന്നും മറപ്പിച്ചും, നിയമസഭ വഴിയും അല്ലാതെയും പൊതു ധാരണയിലേക്ക് നിങ്ങളൊക്കെ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന ഐറ്റം ഇന്നതാണെന്നു വിളിച്ചു പറയാൻ ഇവിടെയെപ്പോഴും ആളുകളുണ്ടാകും.
ഷാജിയൊക്കെ (മാർക്സിസ്റ്റുകാർക്കെതിരിൽ) വല്ലപ്പോഴും നിയമസഭയിൽ നടത്തുന്ന അതിഗംഭീര പ്രസംഗങ്ങൾ കാരണമാണ് കേരളം വലിയ കടൽത്തിരമാലകളിലൊന്നും പെട്ടു പോകാതെ സുരക്ഷിതമായി ഇരിക്കുന്നതെന്ന് എല്ലാവരും ഒാർത്തു വെച്ചോണമെന്ന് പറയാതെ പറഞ്ഞ ആ താക്കീതുണ്ടല്ലോ, അതുണ്ടാക്കിയ വിറയൽ ഇതാ, ഇപ്പോഴും വിട്ടു മാറിയിട്ടില്ല.
.......
പതിവു പ്രകാരം നിർവഹിച്ച നിർണായകവും ചരിത്രപ്രസിദ്ധമാകാൻ പോകുന്നതുമായ പത്തു മിനിറ്റു നേരം മാത്രം ദൈർഘ്യമുള്ള നിയമസഭാ പ്രസംഗത്തിൽ സ്വാഭാവികമായി സംഭവിക്കാവുന്ന ഒരു ചെറിയ പിശകു പറ്റി. പ്രസംഗത്തിന്റെ ചരിത്ര പ്രാധാന്യം ഒാർത്ത് ആ പിഴവ് മറന്നു കളയാവുന്നതെയുള്ളു. എന്നാലും ഷാജി സാഹിബ് തിരുത്താനുള്ള മഹാമനസ്കത കാണിച്ചു. അതിനദ്ദേഹത്തെ അഭിനന്ദിക്കണം.
മുസ്ലിം യുവാക്കളിങ്ങനെ ഭീകരവാദത്തിന്റെ കുഴിയിൽ ചാടാൻ നിൽക്കുന്ന സന്ദർഭത്തിൽ 'കുഴിയിലേക്കനിയാ ചാടരുതേ' എന്നു പറഞ്ഞ് അവരെ രക്ഷപ്പെടുത്തിയെടുക്കാൻ അന്ന് അക്ബർ മൗലവി പെടാപ്പാട് പെടുമ്പോൾ അദ്ദേഹത്തോടൊപ്പം അബ്ദുസ്സമദ് പൂക്കോട്ടൂർ കൂടിയുണ്ടായിരുന്നത്രേ. സഭയിലെ പ്രസംഗത്തിനിടയിൽ പൂക്കോട്ടൂർ സാഹിബിന്റെ പേരു പറയാൻ വിട്ടു പോയ ആ ഒരേയൊരു പിശക്, വിശദീകരണ പോസ്റ്റിൽ അദ്ദേഹം ഏറ്റു പറഞ്ഞിരിക്കുന്നു ..!
നിഷ്കളങ്കത, വിനയം, മഹാമനസ്കത എന്നൊക്കെ പറഞ്ഞാൽ ഇതിൽക്കൂടുതൽ വേറെന്താണ് ?
ഫേസ്ബുക് സ്റ്റാറ്റസിന്റെ അവസാന ഭാഗത്ത്, ആരോടോ എന്തോ ചോദിക്കാൻ കൽപ്പിക്കുന്ന ഒരു ഭാഗം ഒട്ടും ക്ളിയറായില്ല. വെറുപ്പൊന്നും കരുതരുത്, ടോട്ടലി, ഒരു പിച്ചും പേയും വർത്താനത്തിന്റെ ഫീലാണ് എനിക്കുണ്ടായത്.
സാറേ ഒന്നു തെളിയിച്ചു പറ. നാസർ, മുജീബ്, അയമൂ, പിന്നേ പോക്കര് ...
എന്തൊക്കെ സംശയങ്ങളാണ് ഇവരോട് ചോദിച്ചു അറുതി വരുത്തേണ്ടത് ? ഇവരൊക്കെ ആരാ ..?
Salih Kizhakkethil

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ