അബൂബക്കർ സിദ്ധീക്ക് (റ ) ആണ്ട്

ഇന്നു മഹാനായ അബൂബക്കർ സിദ്ധീഖ് (റ) തങ്ങളുടെ ആണ്ടുദിനം.

മുത്ത് നബിയിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച പുരുഷന്മാരിലെ ഒന്നാമത്തെ ആൾ അത്   അബൂബക്കർ സിദ്ധീഖ് (റ) ,,,,ഖുറൈശി കുടുംബക്കാരനും കൂടി ആണ്,,,,,   അതെ കുടുംബക്കാരായ കൂട്ടുകാർ ആണ് ഹബീബ് (സ്വാ) യും അബൂബക്കർ (റ) ഹും. തിരുദൂതരുടെ അഞ്ചാം പിതാമഹനായ കിലാബും സിദ്ദീഖ്(റ)ന്റെ അഞ്ചാം പിതാമഹനായ തൈമും സഹോദരങ്ങളാണ്. മുര്‍റത്താണ് ഇരുവരുടെയും പിതാവ്.

ഒരിക്കൽ മുത്തു നബി പറഞ്ഞില്ലേ  ”അമ്പിയാമുര്‍സലുകള്‍ക്കു ശേഷം അബൂബകര്‍(റ) തങ്ങളോളം ഉത്തമനായ ഒരാളുടെ മേല്‍ സൂര്യനുദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല.”

അവിടത്തെ കുറിച്ച് സൂചിപ്പിച്ച ചില ആയത്തുകൾ ബർക്കത്തിന് വേണ്ടി ചേർക്കുന്നു .........
 ثَانِیَ اثْنَیْنِ اِذْ ہُمَا فِی الْغَارِ اِذْ یَقُوْلُ لِصَاحِبِہ لاَ تَحْزَنْ اِنَّ اللّٰہَ مَعَنَا فَاَنْزَلَ اللّٰہُ سَکِیْنَتَہ، عَلَیْہِ۔ (التوبۃ:٤٠)
وَالَّذِي جَاءَ بِالصِّدْقِ وَصَدَّقَ بِهِ ۙ أُولَٰئِكَ هُمُ الْمُتَّقُونَ (الزمر 33)
وَسَيُجَنَّبُهَا الْأَتْقَى ﴿١٧﴾ الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾  سورة الليل

മഹാനരുടെ പേരിൽ രചിക്കപ്പെട്ട മൗലിദ് കയ്യിലുള്ളവർ അത് പാരായണം ചെയ്യുക .  സാധിക്കാത്തവർ 3 ഫാതിഹ എങ്കിലും ,,,,

 മദദ് യാ സയ്യദീ അമീറുൽ മുഅമിനീൻ അബുബക്കർ സിദ്ദിഖ് (റ)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)