കൊടും വനത്തിൽ ഒരു മഖാം കുണ്ടറ
കൊടും വനത്തിൽ ഒരു മഖാം
➖➖➖➖➖
'ഗുണ്ടറ'
കൊടുംകാട്ടിലെ തീർത്ഥാടന കേന്ദ്രം.
പുണ്യം തേടി അലയുന്ന വിശ്വാസികൾക്ക് വർഷത്തിലൊരിക്കൽ മാത്രം എത്തിപ്പെടാനായി ഒരാശ്രയകേന്ദ്രം.
കാടിനെ സ്നേഹിക്കുന്നവർക്ക് വർഷത്തിലൊരിക്കൽ മാത്രം നിബിഡവനത്തെ തൊട്ടറിയാനായി ഒരവസരം.
വയനാട് ജില്ലയിലെ മാനന്തവാടി - ബാവലി - മൈസൂർ റോഡിൽ,
കേരളാ - കർണാടക അതിരിടുന്ന ബാവലി ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ നിന്നും അഞ്ച് കിലോമീറ്ററിനപ്പുറം മച്ചൂര് ഗൈറ്റിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ മുന്നോട്ട് പോയാൽ, കബനി പുഴയുടെ തീരം ചേർന്ന് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളും...
ഗൗഡന്മാരുടെ വീടുകളും...
കേരളത്തിൽ വേരുകളുള്ള കുറച്ച് മലയാളി വീടുകളും, അതിൽ പതിനഞ്ചോളം മുസ്ലിം വീടുകളും...
ഒപ്പം പുഴയോട് ചേർന്ന് ഒരു കൊച്ചു പള്ളിയും.
ഇത് മച്ചൂര്...
അധികവും പരമ്പരാഗത രീതിയിൽ കളിമണ്ണിൽ മെഴുകിയുണ്ടാക്കിയ, മേൽക്കൂര പുല്ല്മേഞ്ഞ വീടുകൾ. കൂടുതലായി കർഷക ഗൗഡകുടുംബങ്ങൾ പാർക്കുന്ന നാട്.
കാടും നാടും അന്യോന്യം ഇഴുകിചേർന്ന ഒരു കർണാടക ഗ്രാമം.
പള്ളിയും പത്തോളം വീടുകളും പിന്നിട്ടാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കെട്ടിടവും ചെക്ക് പോസ്റ്റും. കാര്യകാരണമില്ലാതെ മുന്നോട്ടുള്ള യാത്ര അനുവദിനീയമല്ല. ഇവിടെന്നങ്ങോട്ടുള്ള ഇടത്തൂർന്ന വനങ്ങൾക്കിടയിലും റോഡിനോട് ചേർന്ന് അങ്ങിങ്ങായി വീടുകൾ. കുണ്ടും കുഴിയുമായി അഞ്ച് കിലോമീറ്ററോളമുള്ള റോഡ് കാടിനുള്ളിൽ കബനിയുടെ ഒരു വശത്ത് അവസാനിക്കുന്നു.
മച്ചൂരിലെ(മരക്കടവ്) പള്ളിയുടെ സംരക്ഷണയിൽ, ഒമ്പത് കിലോമീറ്ററിലധികം കബനിപുഴയും കടന്ന് ബന്ദിപ്പൂരിന്റെ(ബേഗൂർ) ഉൾകാട്ടിൽ 'ഗുണ്ടറ' എന്ന സ്ഥലത്താണ് വർഷത്തിൽ ഒരു ദിവസം മാത്രം കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രവേശനാനുമതി ലഭിക്കുന്ന ഈ തീർത്ഥാടന കേന്ദ്രം.
'ഗുണ്ടറ'യെ കുറിച്ച് ഒരൽപം...
വർഷങ്ങൾക്ക് മുമ്പ് അറബ് ദേശത്ത് നിന്നും ഇന്ത്യയിലെത്തിയ പണ്ഡിതരുടെ സംഘത്തിലെ ഒരു മഹത് വ്യക്തി...
'ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി(റ) തങ്ങൾ'
കേരളാ അതിർത്തി വഴി ബേഗൂർ ഫോറസ്റ്റ് ഓഫീസിലെത്തുകയും വനപാലകരുടെ മൗനാനുവാദത്തോടെ ഓഫീസിനരികിൽ പ്രാർത്ഥനാ കർമ്മത്തിലേർപെടാനും ഇടയായി.
ഈ സമയത്ത് അങ്ങോട്ട് കടന്ന് വന്ന ഉയർന്ന ഉദ്യോഗസ്ഥൻ, ആരാണിവിടെ ഇയാൾക്ക് പ്രാർത്ഥനക്ക് അനുവാദം കൊടുത്തതെന്ന് ജീവനക്കാരോട് കയർത്ത് 'തങ്ങൾ' പ്രാർത്ഥന നടത്തുന്നിടത്തേക്ക് ക്ഷുഭിതനായി എത്തി...
എന്നാൽ അവിടെ...,
'തങ്ങളുടെ' ദിവ്യശക്തിയിൽ 'എന്തോ ഭയാനകമായ കാഴ്ച' കണ്ട ഉദ്യോഗസ്ഥന്റെ അലർച്ച കേട്ട് ഓടിയെത്തിയ ജീവനക്കാർക്കും നാട്ടുകാർക്കും സാധാരണയിൽ കവിഞ്ഞ് ഒന്നും കാണാൻ കഴിഞ്ഞില്ലത്രേ.
ഭയന്ന് 'പനി' പിടിച്ച് വിറക്കുന്ന ഉദ്യോഗസ്ഥനും പേടിച്ചരണ്ട നാട്ടുകാർക്കും മുന്നിലേക്ക് തന്റെ പ്രാർത്ഥന പൂർത്തിയാക്കി എത്തിയ 'തങ്ങൾ' തോരാതെ പെയ്യുന്ന മഴയിൽ കൂലംകുത്തി ഒഴുകുന്ന കബനി പുഴക്ക് അക്കരെ കാട്ടിലേക്ക് പോവാൻ വഞ്ചിയിറക്കാൻ ആവിശ്യപ്പെട്ടു. സംഹാര താണ്ഡവമാടി ഒഴുകുന്ന പുഴയിലേക്ക് ഇപ്പോൾ ഇറങ്ങുന്നത് അപകടമാണെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് 'തങ്ങൾ' അവിടെ ഉണ്ടായിരുന്ന ഒരു ആദിവാസിയോട് രണ്ട് വാഴയില കൊണ്ട് വരാൻ ആവിശ്യപ്പെടുകയും എല്ലാവരേയും 'അത്ഭുതപ്പെടുത്തി' ഇരുകരമുട്ടി ഒഴുകുന്ന പുഴയിൽ ഇട്ട വാഴയിലയിൽ ചവിട്ടി ആദിവാസിയേയും കൂട്ടി അക്കരേക്ക് പോയത്രേ... ആഴ്ചകൾ കഴിഞ്ഞിട്ടും തിരിച്ച് വരാതിരുന്ന ഇവരെ അന്വേഷിച്ച് മഴതോർന്ന സമയത്ത് പുഴ കടന്ന് ചെന്ന വനപാലകരും നാട്ടുകാരും കണ്ടത് ഉൾക്കാട്ടിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് ശവകുടീരങ്ങളാണ്(ഖബർ).
ഇത് 'ഗുണ്ടറ'യുടെ ചരിത്രം.
അവിടെന്നങ്ങോട്ട്... കാടിന്റെ പരിപാലനത്തിലേർപ്പെടുന്ന വനപാലകരും നാട്ടുകാരും കുടീരങ്ങൾ കാണപ്പെട്ട ഈ സ്ഥലത്തെ(ഗുണ്ടറ) വളരെ പവിത്രതയോടെ കാണുന്നു. മച്ചൂരിലെ പളളിയുടെ നേതൃത്വത്തിൽ ഇവയെ സംരക്ഷിച്ച് പരിപാലിച്ച് പോരുകയും ചെയ്യുന്നു.
ആശ്ചര്യകരമായ വസ്തുതയെന്തെന്നാൽ, നിബിഡവനത്തിന്റെ രൗദ്രഭാവം ഏറ്റവും കൂടുതലുള്ള ഭാഗത്ത് അന്ത്യവിശ്രമംകൊള്ളുന്ന 'തങ്ങളുടെ' മഖാമിന്റെ ചുറ്റുവട്ടത്ത് കറങ്ങി നടക്കുന്ന അപകടകാരികളായ ആന, കടുവ, കരടി, പുലി എന്നിവ ഒന്നു പോലും മഖാമിനടുത്തേക്ക് അടുക്കാറില്ലത്രേ.
നിങ്ങൾ...പ്രകൃതിയും, കാടും, കാട്ടാറും, കാട്ടുമൃഗങ്ങളേയും, ഇഷ്ടപ്പെടുന്നവരാണോ....?
എങ്കിൽ, എല്ലാവർഷവും ഏപ്രിൽ മാസത്തിൽ നടക്കാറുള്ള
ഗുണ്ടറയിലെ ഉറൂസ് ദിവസം(ആണ്ട് നേർച്ച) ഇരട്ടക്കുഴൽ തോക്കേന്തിയ കർണാടക ഫോറസ്റ്റ് ഗാർഡുകളുടെ സംരക്ഷണയിൽ, ജാതിമത ഭാഷാഭേതമന്യേ... സ്ത്രീകളും കുട്ടികളുമടക്കം രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ വന്ന് മടങ്ങുന്ന ആയിരങ്ങളിൽ നിങ്ങൾക്കും പങ്കാളിയാവാം.
ഉറൂസ് ദിവസം മച്ചൂരിലെത്തുന്നവർക്ക് ഫോറസ്റ്റ് ഓഫീസിന്റെ സ്പെഷൽ പെർമിഷനിൽ കബനീ തീരം വരെ യാത്ര ചെയ്യാൻ പിക്കപ്പുകളും ജീപ്പുകളും സൗജന്യമായി ഒരുക്കിയതിത് പുറമെ എല്ലാവർക്കും ഉച്ചഭക്ഷണവും പള്ളിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യപ്പെടുന്നു.
പുഴക്കരയിൽ വാഹനമിറങ്ങുന്ന വിശ്വാസികളായ തീർത്ഥാടകരേയും അല്ലാത്തവരേയുമായി കബനിയുടെ ഓളപരപ്പുകൾക്ക് മീതേ സുരക്ഷാ ഗാർഡുകളുടേയും വളണ്ടിയേർസിന്റേയും സംരക്ഷണയിൽ കുട്ടവഞ്ചിയിൽ ചാഞ്ചാടി അക്കരെക്ക് നീങ്ങുമ്പോൾ...
സമയവും സാഹചര്യവും ഒത്ത് വരുകയാണെങ്കിൽ,
ആൾപെരുമാറ്റത്താൽ ഭയന്ന്, അങ്ങകലെ നിന്ന് തല പൊക്കി നോക്കുന്ന 'ചീങ്കണ്ണി'കളേയും,
പരന്ന് കിടക്കുന്ന പുൽമേടുകൾക്കിടയിൽ അങ്ങിങ്ങായി സ്വൗര്യവിഹാരം നടത്തുന്ന നാനാജാതി കാട്ടുമൃഗങ്ങളേയും നിങ്ങൾക്ക് ദർശിക്കാനാവും.
'വിവരണാതീതമായ അനുഭൂതി...'
മൈസൂർ നിന്നും ആന്ത്രസ്ത വഴി വനത്തിലൂടെ 'ഗുണ്ടറ'യിൽ എത്തുന്ന പട്ടാണി കുടുംബങ്ങൾ, കബനി കടന്ന് അഞ്ച് കിലോമീറ്ററിലധികം കാട്ടിലൂടെ മഖാമിനടുത്തേക്ക് നടന്നെത്തുന്ന ഗൗഡർമാർക്കും മലയാളികൾക്കും വെള്ളവും ഭക്ഷണവും പഴവർഗ്ഗങ്ങളും ആവോളം നൽകുന്നു.
വന്യമായ ചുറ്റുപാടിൽ ആൾക്കൂട്ടങ്ങൾ ഭയഭക്തിയോടെ 'കാട്ടിലെ സുൽത്താന്' മുന്നിൽ പ്രാർത്ഥനയിൽ മുഴുകുമ്പോൾ...
ചിലർക്കിത്, ഇരുൾ മൂടിയ കാടിന്റെ മടിത്തട്ടിലേക്ക് വർഷത്തിൽ ഒരേ ഒരു ദിവസം മാത്രം പ്രവേശിക്കാനാവുന്ന,
ഒരു പക്ഷേ.. മറ്റൊരു വൈൽഡ് ലൈഫ് സേഞ്ച്വറിയിലും കിട്ടാത്ത അപൂർവ്വ നിമിഷങ്ങളായിരിക്കും.

ഈവർഷത്തെ നേർച്ച എന്നാണ്
മറുപടിഇല്ലാതാക്കൂഏപ്രിൽ 29
മറുപടിഇല്ലാതാക്കൂ2020ൽ എന്നാണ്
മറുപടിഇല്ലാതാക്കൂ