ദുരന്തബാധിത മേഖലയിൽ സൈക്കോളജിസ്റ് Psychologist in the disaster affected area

ദുരന്തബാധിത മേഖലയിൽ സൈക്കോളജിസ്റ് എന്തു ചെയ്യണം?



(APA website ൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ)
__________________________________
ദുരന്തങ്ങൾ ഏതളവിലുള്ളതായാലും മനശാസ്ത്രജ്ഞർ മുന്നോട്ടേക്ക് വരേണ്ടതുണ്ട്.

ഒരു കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം, ദുരന്ത ബാധിത പ്രദേശത്തു ഒരു സൈക്കോളജിസ്റ്റിനെ മറ്റു വളണ്ടിയർമാരിൽ നിന്നു തിരിച്ചറിയാൻ പ്രയാസമായിരിക്കും.

സാധാരണ വളണ്ടിയർമാരെ പോലെ തന്നെ ദുരന്ത ബാധിത പ്രദേശത്തെ ആൾക്കാരെ സുരക്ഷിത താമസവും ഭക്ഷണവും ഉള്ള സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്നതു പോലുള്ള ഒരുപാട് സേവനപ്രവർത്തനങ്ങളിലേക്ക് മനശാസ്ത്രജ്ഞർ ഇറങ്ങേണ്ടി വരും, എന്നിരുന്നാലും ദുരന്തത്തിനു ശേഷമുള്ള മാനസീകാഘാതത്തിൽ നിന്നും ആളുകളെ മാനസികമായും വൈകാരികവുമായി സംരക്ഷിക്കുക എന്നുള്ളതാണ് ഏറ്റവും പ്രാധാന്യമുള്ള കടമ.

കാരണം, ആൾക്കാരിലുള്ള മാനസിക സമ്മർദ്ദം, അതിവൈകരികത, മറ്റു മാനസിക പ്രശനങ്ങൾ തുടങ്ങിയവ പരിഹരിക്കാനും അത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ആളുകളെ പ്രാപ്തരാക്കാനും യോഗ്യത കൈവരിച്ചവും ശിക്ഷണം സിദ്ധിച്ചവരുമാണ് മനശാസ്ത്രജ്ഞർ. ദുരന്തത്തിൽ നിന്നു രക്ഷപെട്ടവർ, വളണ്ടിയർമാർ, ദുരന്തനിവാരണ പ്രവർത്തകർ തുടങ്ങി ദുരന്തവുമായി ബദ്ധപ്പെട്ടു നിൽക്കുന്നവർ അനുഭവിക്കുന്ന സമ്മർദ്ദം, അമർഷം, നിസ്സഹായത, കുറ്റബോധം, വിഷാദം തുടങ്ങിയ പ്രശങ്ങളെ കൈകാര്യം ചെയ്യാൻ മനശാസ്ത്രജ്ഞർക്ക് സാധിക്കേണ്ടത് ഉണ്ട്.

ദുരന്തബാധിത പ്രദേശങ്ങളിൽ തെറാപി ചെയ്യണമെന്ന് നിർബന്ധമില്ല, മറിച്ചു ദുരന്തം ബാധിച്ചവർക്ക് അതിൽ നിന്നു കാരകയറാനും തിരിച്ചു വരാനുമുള്ള ആന്തരികശക്തി വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള നൈസർഗികമായ കഴിവ് (Resilience) വളർത്തി എടുക്കുന്നതിലൂടെയും മറ്റു ജീവിത നൈപുണികൾ( life skills) വളർത്തി എടുക്കുന്നതിലൂടെയും പ്രത്യാശ നഷ്ടപെട്ട അവസ്ഥയിൽ നിന്നും അവരെ കരകയറ്റി ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ ഉണ്ടാക്കി എടുക്കാനും പ്രതീക്ഷ ഉള്ളവരാക്കി മാറ്റാനും കഴിയും.

ഇതിനു വേണ്ടി മനശാസ്ത്രജ്ഞർക്ക് ചെയ്യാൻ കഴിയുന്നത് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ തമ്മിലുള്ളതും അല്ലാത്തവരുമായുള്ള ആശയവിനിമയവും ബന്ധവും വർധിപ്പിക്കുക എന്നുള്ളതാണ്, അതോടൊപ്പം യാഥാർഥ്യത്തിൽ നിന്നുകൊണ്ടുള്ള ചെറിയ ചെറിയ ലക്ഷ്യങ്ങൾ വെക്കുന്നതിലൂടെയും അവർക്ക് ദുരന്തത്തോട് പൊരുത്തപ്പെടാനും വൈകാരിക വെല്ലുളികൾ നേരിടാനും സാധിക്കും.

_*ഒരു സൈക്കോളജിറ്റ് ചെയ്യേണ്ടത്:*_

◼ *കേൾക്കുക:* വീട്, ബന്ധുക്കൾ, സമ്പാദ്യം, വളർത്തുമൃഗങ്ങൾ തുടങ്ങിയ അവരുടെ നഷ്ടങ്ങളെ കുറിച്ചുള്ള അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും കേൾക്കുക.

◼ *പൊരുത്തപ്പെടുവിക്കുക:* സ്വന്തംവീടിൽ നിന്നു മാറിയാണ് താമസിക്കുന്നതെങ്കിൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തോടും അവസ്ഥയോടും പൊരുത്തപ്പെടുവിക്കുക.

◼ *ബോധവൽക്കരണം* : നിലവിലുള്ള സഹായ സഹകരങ്ങളെ കുറിച്ചും അവർക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങളെ കുറിച്ചും നിയമപരിരക്ഷയെ കുറിച്ചും അവരെ ബോധവന്മാരാകുക. ഉദാ: ഭക്ഷണം, മരുന്ന്, വെള്ളം, താമസം etc..

◼ഒരിടത്തു നിന്നും മറ്റൊരിടത്തേക് മാറി താമസിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചു അവബോധം ഉണ്ടാക്കി കൊടുക്കുക.

◼ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതിലൂടെയും ബന്ധം പുതുക്കുന്നതിലൂടെയും പൂർവ്വ സ്ഥിതി പ്രാപിക്കാനുള്ള കഴിവ് ആർജിക്കാൻ കഴിയും; മാറ്റങ്ങൾ ജീവിതത്തിൽ എല്ലാക്കാലവും ഉണ്ടാവുന്ന ഒരു അവസ്ഥയാണ് എന്നും ഇതും മാറും എന്നും മനസിലാക്കി കൊടുക്കുക; ഓരോ വ്യെക്തിക്കും ഇതിൽ നിന്നും കാരകയറാനും ഇതിനോട് പൊരുത്തപ്പെടാനുമുള്ള രൂപരേഖ തയ്യാറാക്കാൻ സഹായിക്കുക.

◼ദുരന്തത്തിൽ പെട്ടിട്ടുള്ള രക്ഷിതാക്കൾക്ക് അവരുടെ കുട്ടുകളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കകൾ വിദ്യാഭ്യാസകാര്യങ്ങൾ തുടങ്ങിയവ കേൾക്കുക. പ്രതീക്ഷവഹമായ നിർദ്ദേശങ്ങൾ കൊടുക്കുക.

◼ദുരന്തബാധിതരുടെ താമസവും പുനരധിവാസവുമായ പ്രശനങ്ങളിൽ തീരുമാനമെടുക്കാൻ വളണ്ടിയർമാരെയും സഹായിക്കുക.

◼ ദുരന്തത്തോട് അനുബന്ധിച് ഉണ്ടാവാൻ സാധ്യത ഉള്ള മറ്റു ദുരന്തങ്ങളെയും കൈകാര്യം ചെയ്യാനും അതിനോട് പൊരുത്തപ്പെടാനും സഹായിക്കുക. ഉദാ: മരണം, രോഗങ്ങൾ etc..

◼പേടി, ദുസ്വപ്നങ്ങൾ, നിരാശ, അമ്പരപ്പ്, ദുരന്തവുമായി ബന്ധപ്പെട്ട ഓർമ്മകൾ തുടങ്ങിയവ ഇത്തരം ദുരന്തങ്ങൾ സംഭവിച്ചാൽ മനുഷ്യന് ഉണ്ടാവുന്ന സ്വാഭാവികപ്രതികരണങ്ങൾ ആണെന്നുള്ള അറിവുണ്ടാക്കി കൊടുക്കുക.

◼ദുരന്തത്തിൽ നിന്നു കരകയറാൻ സാധിക്കുമെന്നും വീണ്ടുമൊരു നല്ല ജീവിതം സാധ്യമാണ് എന്നും ഉറപ്പുകൊടുക്കുക,വിശ്വസിപ്പിക്കുക.

◼കുട്ടികളോട് : അവരുടെ ദിനചര്യകൾ പുനഃസ്ഥാപിക്കാൻ സഹായിക്കുക; മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിക്കുക; കുട്ടികൾ ദുരന്തത്തെ നേരിടുന്ന രീതി ശ്രദ്ധിക്കുകയും positive coping strategy ഉണ്ടാക്കി എടുക്കാൻ സഹായിക്കുകയും ചെയ്യുക; അതിജീവന ശ്രമങ്ങൾക്കിടയിലും പൂർവ്വ സ്ഥിതി പ്രാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ആരോഗ്യം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെയും മുതിർന്നവരെയും ഓർമ്മപ്പെടുത്തുക; കുട്ടികളോടുത്തു സമയം ചിലവഴിക്കുക.

Copyed 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)