ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)
 ആത്മീയ മണിമുത്ത് രത്നം   ശൈഖുനാ കണിയാപുരം  അബ്ദുറസാഖ് മസ്താൻ  വലിയുല്ലാഹി (റ)   നാടുചുറ്റി നടക്കുന്ന കാലം .  ഇലാഹീ പ്രേമത്തിൽ ലയിച്ച്  അതീന്ദ്രിയ ജ്ഞാനത്തിലും , അധ്യാത്മിക ആസ്വാദനത്തിലുമായി കഴിഞ്ഞുകൂടുന്ന കാലം.   എണ്ണമറ്റ ആത്മീയ താരകങ്ങളുടെ അദ്ധ്യാത്മിക  ഗുരുവായിരുന്ന  കണ്ണൂർ കൂത്തുപറമ്പ് കോട്ടയത്തെ  ഞണ്ടാടി  ശൈഖ് ഹാജി അബൂബക്കർ വലിയുല്ലാഹി (റ) യുടെ മഹനീയ ശിക്ഷണത്തിൽ ആയിരുന്നു കണിയാപുരം ശൈഖ്  . ആറു വർഷക്കാലം ഞണ്ടാടി ശൈഖുനാന്റെ  കൂടെ തന്നെയായിരുന്നു. അവിടുത്തെ കുടുംബം അനുസ്മരിക്കുന്നു. വിറകും , ഓലകളും കൂട്ടിയിട്ട് കത്തിച്ച് അതിന് ഉള്ളിൽ കയറി ഇരിക്കുന്ന കണിയാപുരം ശൈഖിനെ......   കേരളമൊട്ടാകെ അനുസ്മരിക്കുന്നു.   ആവശത്തോടെ ചരിത്രം പറഞ്ഞു തരുന്നു.   ഞണ്ടാടി ശൈഖിന്റെ മകളുടെ മകൻ ഞണ്ടാടി മുഹമ്മദലി ഉസ്താദിന്  പറയാനൊത്തിരിയുണ്ട്.   അതീന്ദ്രിയ ജ്ഞാനപൊരുളായ ഞണ്ടാടി  ശൈഖിൽ നിന്നും അനുഭവജ്ഞാന വിഹായസ്സിലേക്ക് പറന്നുയർന്ന  ശൈഖുനാ കണിയാപുരം അബ്ദു റസാഖ് വലിയുല്ലാഹി (റ) ,   ഒരിക്കൽ   അന്യമതസ്ഥനായ ഒരാളെ  അദ്ദേഹത്തിന്റെ " ജാതിപ്പേര് " കൂട്ടി  " മുസ്ലിയാരെ "  എന്നൊരൊറ്റ വിളി.   "അവര...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ