ഹാദിയയുടെ സത്യവാങ്മൂലം

*സയ്യിദ് മര്‍സൂക് ബാഫഖി എന്ന അഭിഭാഷകന്‍ മുഖേനെ ഹാദിയ എന്ന ഞാന്‍ സുപ്രീം കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം.*
..........
ഞാന്‍ ഹാദിയ ,
എന്‍െറ വിവാഹത്തെ പറ്റിയും അതിന്‍റെ സാഹചര്യവും വ്യക്തമാക്കി സത്യവാഗ്മൂലം സമര്‍പ്പിക്കാന്‍ ബഹുമാനപെട്ട
കോടതി എന്നോട് ആവശ്യപെട്ടിരുന്നല്ലോ !

ഞാന്‍ മുസ്ലിം ആണ്. എനിക്ക്   മുസ്ലിം ആയി ജീവിക്കണം !

സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എനിക്ക് കോടതി
പുനഃസ്ഥാപിച്ചു തരണം...!

അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍  ബഹുമാനപെട്ട കോടതി
നിര്ദേശിക്കണം..!

ബഹുമാനപെട്ട ഹൈകോടതി എന്നെ
അയച്ച സൈനബക്കൊപ്പം താമസിക്കുമ്പോള്‍ ആണ് ഞാന്‍  വിവാഹം കഴിക്കുന്നതിന്

ഒരു മുസ്ലിം വരനെ കണ്ടെത്തി തരണമെന്ന് സൈനബയോട് ഞാന്‍
അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതേതുടര്‍ന്ന് സൈനബ വെ ടു നിക്കാഹ് എന്ന വെബ്സൈറ്റില് തന്റെ പേര് രജിസ്റ്റര് ചെയ്തു.

അങ്ങനെ 50 ഓളം പേരുടെ ഭാഗത്ത് നിന്ന് അന്വോഷണം ഉണ്ടായി. ഇതില്‍ ഒരാള്‍ ആയിരുന്നു ഷെഫിന് ജഹാന്..

ഷെഫിന്‍ജഹാനുമായി ഞാന്‍ ഫോണില് സംസാരിക്കുകയും തുടര്‍ന്ന് ഞങ്ങള്‍
ഫോട്ടോകള്‍ വാട്ട്സ്അപ്പില്‍ കൈമാറുകയും ചെയ്തു. ഇതിന് ശേഷമാണ് ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ ഷെഫിന്‍ ജഹാന് മസ്കറ്റില്‍ നിന്ന് നാട്ടിലെത്തി അമ്മാവനും സഹോദരിക്കും ഒപ്പം തന്നെ വന്ന് നേരില്‍  കണ്ടു. തുടര്‍ന്നാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്....

അങ്ങനെ
ഞാനും ഷെഫിനുമായുള്ള
വിവാഹം നടത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഞങ്ങള്‍ കത്ത് അയച്ചിരുന്നു .
ആ കത്തിന്‍റെ അടിസ്ഥാനത്തില്‍
സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയ
ജുമാ മസ്ജിദ് മഹല്ല് ഇമാം അബ്ദുറഹ്മാന്‍ ദാരിമിയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്...

2016 നവംബ്ബര്‍ 19 നായിരുന്നു ഞങ്ങളുടെ
വിവാഹം. സൈനബ ക്ഷണിച്ചവരും ഷെഫിന് ജഹാന്റെ ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ഷെഫിന്‍ജഹാന്‍ എന്‍െറ
ഭത്താവാണ്. ഞങ്ങളെ
ഭര്‍ത്താവും ഭാര്യയുമായി ജീവിക്കാന്‍ ബഹുമാനപെട്ട
കോടതി അനുവദിക്കണം.
ഷെഫിന്‍ ജഹാന് വിദ്യാസമ്പന്നനാണ്. നല്ല കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാന്‍  ഷെഫിന് സാധിക്കുമായിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയെന്ന നിലയില്‍ എന്നെ വിവാഹം കഴിക്കുകയായിരുന്നു ഷെഫിന്‍....

എന്‍െറ അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണ്. നിരീശ്വര വാദിയായിരുന്ന അച്ഛന്‍ എന്തുകൊണ്ടാണ് ഞാന്‍ മതം മാറിയതിനെയും മറ്റൊരു മതത്തില്‍ പെട്ട ആളിനെ വിവാഹം കഴിച്ചതിനെയും എതിര്‍ക്കുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല,

ഞാന്‍ വീട്ടുതടങ്കലില്‍
 ആയിരുന്നപ്പോള് നിരവധി  ആളുകള്‍ എന്നെ ഹിന്ദു മതത്തിലേക്ക് തിരിച്ച് മാറ്റാന്‍ കൗണ്‍സിലിങ്ങിനു വന്നിരുന്നു , രാഹുല്‍ ഈശ്വരും അവരില്‍ ഉണ്ടായിരുന്നു.
രാഹുല്‍ മൂന്ന്  തവണ വന്നിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കണം എന്ന് എന്നെ ഒരുപാട് നിര്‍ബന്ധിച്ചു. എന്നാല്‍ ഇസ്ലാം മതത്തില്‍ തുടരാന്‍ ഉള്ള എന്‍െറ
നിശ്ചയദാര്ഢ്യം രാഹുല് ഈശ്വറിന് ബോധ്യമായി പിന്തിരിഞ്ഞു പോയി..

എന്നെ സന്ദര്‍ശിക്കാന്‍ വന്നവരുടെ വിശദംശങ്ങള്‍ എല്ലാം സന്ദര്‍ശക പുസ്തകത്തില്‍ രേഖ പ്പെടുത്തിയിട്ടുണ്ട്.
ഈ പുസ്തകം പരിശോധിച്ചാല്‍ ബഹുമാനപെട്ട കോടതിക്ക് എന്നെ ഹിന്ദു മതത്തിലേക്ക് മാറ്റാന്‍ ഭീഷണിപ്പെടുത്തിയവരുടെയും സമ്മര്‍ദ്ധം നടത്തിയവരുടെയും വിശദാംശം മനസിലാകും.

കൗണ്‍സിലിങ്ങിനാണ് പലരും എത്തിയത്.  എന്നാല്‍ കൗണ്സിലിങ്ങിന് പകരം മാനസികവും ശാരീരികവുമായ പീഡനമായിരുന്നു അവര്‍ നടത്തിയത്. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുകയായിരുന്നു അവരില്‍ പലരും.

ശിവശക്തി യോഗ സെന്ററില്‍ നിന്നാണ് ഇവരില്‍ പലരും എത്തിയതെന്ന് പിന്നീട് ഞാന്‍ അറിഞ്ഞു..

ഞാന്‍ ഏതു സമയവും
കൊല്ലപ്പെട്ടേക്കാം എന്ന് ഒരു തവണ കാണാന്‍ വന്നപ്പോള്‍ രാഹുല്‍ ഈശ്വരനോട് പറഞ്ഞിരുന്നു.
ഞാന്‍ മരിച്ചാല്‍ ഇസ്ലാം ആചാര പ്രകാരം എന്‍െറ
സംസ്കാരം നടത്തണം എന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണം
എന്നും തടങ്ങലില്‍ ആയ ഞാന്‍ രാഹുല്‍ ഈശ്വരനോട് അഭ്യര്‍ത്ഥിച്ചിരുന്നു...

അച്ചന് പിന്നില് പ്രവര്‍ത്തിക്കുന്നവരെയും ഇപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെയും, തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ഉദ്യേശത്തിലാണ് ഞാന്‍ ഇത് കോടതിയുടെ മുമ്പില്‍ പറയുന്നത്. എനിക്ക് നീതി കിട്ടണം...

ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയതിന് ശേഷം കടുത്ത പീഡനങ്ങളാണ് മാതപിതാക്കളില്‍ നിന്ന് എനിക്ക് നേരിടേണ്ടി വന്നത്. വീട്ടില് അമ്മ പാകം ചെയ്തിരുന്ന
ഭക്ഷണമാണ് ഞാന്‍ കഴിച്ചിരുന്നത്.
ഒരു ദിവസം അമ്മ പ്രാതല്‍ ഭക്ഷണം ഉണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ അടുക്കളയിലേക്ക് പോയി. അടുക്കളയില് തന്റെ സാന്നിധ്യം അമ്മ ശ്രദ്ധിച്ചിരുന്നില്ല, അടുക്കളയില്‍ എത്തിയപ്പോള്‍ എനിക്ക് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത്
ഞാന്‍ കണ്ടു

ഭക്ഷണത്തില്‍ മാതാപിതാക്കള്‍ മയക്കുമരുന്ന് കലര്‍ത്തുന്നതായി മനസിലായതിനെ തുടര്ന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു..

ഭക്ഷണത്തില്‍  മയക്കുമരുന്ന് കലര്‍ത്തുന്നു എന്നതിന് തെളിവുണ്ടെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറാമെന്നും എന്‍െറ സംരക്ഷണത്തിന് നിയോഗിച്ച പൊലീസുകാരെ
ഞാന്‍ അറിയിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ല. മൂന്നാം ദിവസം സ്പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈഎസ്പി എന്നെ
സന്ദര്‍ശിക്കുകയും ജില്ലാ പൊലീസ് മേധാവി രണ്ട് ദിവസത്തിനുള്ളില് തന്നെ സന്ദര്ശിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ ദിവസവും ജില്ലാ പൊലീസ് മേധാവിഎന്നെ കാണാന് എത്തിയില്ല.

ഇതേത്തുടര്‍ന്ന് ഞാന്‍
വീണ്ടും നിരാഹാരം ആരംഭിച്ചു. റംസാന്‍ മാസത്തിലെ നിരാഹാരവും തുടര്‍ന്നുള്ള ആറ് ദിവസത്തെ നിരാഹാരവും  എന്‍െറ
ആരോഗ്യനില വഷളാക്കി. കടുത്ത അണു ബാധയെ തുടര്‍ന്ന് ഒരിക്കല്‍ ആശുപത്രിയില്‍ കൊണ്ട് പോകേണ്ടി വന്നു..

സ്ഥിതി അനുദിനം വഷളായിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്റെ പക്കലുള്ള തെളിവ് പരിശോധിക്കാന് തയ്യാറായില്ല.

ആറു മാസത്തോളം ഞാന്‍ വീട്ടു തടങ്കലില് ആയിരുന്നു. ഈ സമയത്തൊക്കെ വീട്ടുതടങ്കലിലാക്കാന് കോടതി ഉത്തരവ് ഇട്ടിട്ടുണ്ടോയെന്ന് ഞാന്‍ പോലീസിനോട് ചോദിച്ചുകൊണ്ടിരുന്നു...അവര്‍ എന്‍െറ വാക്കുകള്‍ക്ക് ചെവി കൊടുത്തില്ല എന്ന് മാത്രമല്ല എന്നെ പുതിയ വിവാഹം കഴിപ്പിക്കാനുള്ള സമ്മര്‍ദ്ദത്തെ പോലീസുക്കാരും പിന്തുണച്ചു..

ഇസ്ലാം മതം ഉപേക്ഷിക്കണം എന്ന് ഉപദേശിക്കാന്‍ വന്ന കൗണസിലരമാരെ ,എല്ലാ നിലക്കുമുളള പീഡനം നടത്താന്‍ പൊലീസ് അനുവദിക്കുകയും ചെയ്തു...

എന്നെ  സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയും തോറും വര്‍ധിച്ച് കൊണ്ടിരുന്നു..

തലയില് ചുറ്റിയിരുന്ന ഷാള് നീക്കം ചെയ്യാന്‍ എന്‍െറ
ബന്ധുക്കള്‍ ശ്രമിച്ചു. എന്‍െറ  ഭര്‍ത്താവ് നിരവധി വിവാഹം കഴിച്ച ആള്‍ ആണെന്നും പ്രായം കൂടിയ ആള്‍ ആണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ആദ്യമൊക്കെ ഇസ്ലാം ഒരു നല്ല മതമല്ലെന്ന് എന്നെ വിശ്വസിപ്പിക്കാന് കൗണ്സിലര്മാര് ശ്രമിച്ചു. എന്നാല് അതില് അവര് വിജയിച്ചില്ല . ശ്രമം വിഫലമായതോടെ കൗണ്‍സിലര്‍മാര് പുതിയ തന്ത്രം എടുത്തു. പുതിയ വിവാഹം. കൈയും കാലും കെട്ടിയിട്ട ശേഷം എന്റെ അനുമതി ഇല്ലാതെ വിവാഹം നടത്തും എന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍  ഈ ഭീഷണികള്‍ ഞാന്‍ വകവെച്ചില്ല.

എന്നാല്‍  ഈ നിലപാടിനോട്  എന്‍െറ സുരക്ഷക്കുള്ള
പൊലീസുകാരും യോജിപ്പ് രേഖപെടുത്തിയപ്പോള്‍ സത്യത്തില്‍ എനിക്ക്
ഭയം തോന്നി.

ഒരിക്കല്‍ പോലും എന്റെ മുറിയില്‍ നിന്ന് പുറത്ത് വരാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ പീഡിപ്പിക്കാന്‍ വരുന്ന കൗണ്‍സിലര്‍മാരെ ഏതു തരത്തിലും പീഡനം നടത്താന്‍ പൊലീസ് അനുവദിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ അച്ഛനില്‍ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ചതിനും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതിനും ആയിരുന്നു ഈ അക്രമവും പീഡനവും എല്ലാം.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയപ്പോള്‍, പൊലീസ് അവിടെ ഉണ്ടാകില്ലെന്നാണ് ഞാന്‍
കരുതിയത്.

പൊലീസ് ഒപ്പം ഉണ്ടായിരുന്നില്ല എങ്കില്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ അടുത്തേക്ക് എന്ത് വില നല്‍കിയും ഞാന്‍ പോയേനെ.

എന്നാല്‍ കാര്യങ്ങള്‍ എന്‍െറ നിയന്ത്രണത്തില്‍ അല്ലെന്ന് എനിക്ക് ബോധ്യമായി.

രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ സദാസമയം എന്‍െറ കിടപ്പ് മുറിയിലും ഉണ്ടായിരുന്നു. എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എന്‍െറ മുറിക്ക് പുറത്തും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന് അവിടെ പ്രയാസം ആയിരുന്നു. മറ്റുള്ളവരുടെ സാനിധ്യത്തില് പ്രാര്ത്ഥന (നമാസ്) നടത്തുന്നത് ഞാന്‍ നിറുത്തി.
 മുസ്ലിം വിശ്വാസ പ്രകാരം ഹലാല്‍ അല്ലാത്ത രീതിയില്‍ തരുന്ന മാംസം ഞാന്‍
കഴിക്കാന്‍ തുടങ്ങി ...
ഇങ്ങനെ ഇസ്ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നില് എനിക്ക്
 അഭിനയിക്കേണ്ടി വന്നു അങ്ങനെ രാത്രി മാത്രം നിസ്ക്കരിച്ചും ചിലപ്പോഴെല്ലാം മനസിലൊതുക്കിയും ഞാന്‍ ദിവസങ്ങള് തള്ളി നീക്കി.....

എന്റെ സുരക്ഷയും ചുറ്റും ഉള്ളവരെ പ്രീതി പ്പെടുത്തുന്നും വേണ്ടി കൗണ്‍സിലര്‍മാര്‍ വരുമ്പോള്‍ ഞാന്‍  എതിര്‍ത്തിരുന്നില്ല. എന്നാല്‍ അവരുടെ തീരുമാനങ്ങളെ ഞാന്‍
അംഗീകരിച്ചിരുന്നും ഇല്ല...

ഭരണഘടന അനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അധികാരം ഉണ്ടായിരിക്കെ
ഉത്തരവാദിത്വപെട്ട അധികാരികള്‍ നീതി ഉറപ്പാക്കാതെ പീഡനങ്ങള്‍ക്ക് കൂട്ടുനിന്നപ്പോള്‍ സുരക്ഷയെ കരുതി
 സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും കാരണം ഇസ്ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അഭിനയിക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു....

 എന്‍െറ  മഹറായി ലഭിച്ചത് ഉള്‍പ്പടെ ഉള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അച്ഛന്‍ ഊരി വാങ്ങി. ഹൈക്കോടതി നിര്‍ദ്ധേശത്തെ തുര്‍ന്നാണ് ആഭരണങ്ങള്‍ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഹൈക്കോടതി അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് പിന്നീട്
മനസിലായി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രാഹുല്‍ ഈശ്വറും പല ദിവസങ്ങളിലായി വീട്ടില് എത്തി അച്ഛനെ സന്ദര്‍ശിച്ചു. മറ്റ് പല നേതാക്കളും വീട്ടില്‍ എത്തി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന് ഇവരില്‍ പലരും എന്നെ
ഭീഷണിപ്പെടുത്തി.

എന്നാല്‍ മാധ്യമ പ്രവത്തകര്‍ സുഹൃത്തുക്കള്‍, വനിതാ പ്രവര്‍ത്തകര്‍ , മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ കാണുന്നതില്‍ നിന്ന് എന്നെ വിലക്കി.
അവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ഞാന്‍  പുറത്തേക്ക് നോക്കി ബഹളം വെച്ചു.
എന്നാല്‍ ഒപ്പം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി പെടുത്തുകയും എന്നെ  വലിച്ച് ഇഴക്കുകയും ചെയ്തു. വാ തുറക്കാന്‍ പോലും കൗണ്‍സിലര്‍മാര് അനുവദിച്ചില്ല......

എന്‍െറ  ആഗ്രഹത്തിനും, തീരുമാനത്തിനും എതിരെ മാസങ്ങളോളം അവരെ എനിക്ക്  കേള്‍ക്കേണ്ടി വന്നു. ചോദ്യങ്ങള്‍ അവര്‍ അനുവദിച്ചിരുന്നില്ല. എന്തെങ്കിലും പറയാന് ശ്രമിച്ചാല് വഴക്ക് പറയുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. മത പ്രകാരം
എന്താണ് തെറ്റെന്ന് വിശ്വസിച്ചുവോ, അതൊക്കെ രാവിലെ മുതല്‍ വൈകിട്ട് വരെ കേള്ക്കാന് ഞാന്‍
ബാധ്യസ്ഥയായി.
എന്നെകൊണ്ട് ഇസ്ലാം
ഉപേക്ഷിക്കുക എന്നത് മാത്രമായിരുന്നു ആ കൗണ്‍സിലര്‍മാരുടെ ലക്ഷ്യം.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസം എട്ട് പൊലീസുകാര്‍ക്കൊപ്പമാണ് വൈക്കം ഡിവൈഎസ്പി എന്‍െറ
വീട്ടില്‍ എത്തിയത്. സുരക്ഷക്കായി വന്ന എട്ട് പൊലീസുകാരെ ഡിവൈഎസ്പി എനിക്ക്  പരിചയപ്പെടുത്തി.

എന്നാല്‍ പിടികിട്ടാപ്പുള്ളികളോട് കാണിക്കുന്ന സമീപനമാണ് വൈക്കം ഡിവൈഎസ്പി എന്നോട്  സ്വീകരിച്ചത്. ഇത് ഭയാനകവും എനിക്ക്  സഹിക്കാവുന്നതിന് അപ്പുറവുമായിരുന്നു...
സഹികെട്ട് ഒരു ക്രിമിനലിനോട്
പെരുമാറുന്നത് പോലെ എന്നോട്
പെരുമാറണമോ, ഹൈകോടതി അങ്ങനെ
നിര്‍ദേശിച്ചുവോ എന്ന് ഡിവൈഎസ്പിയോട് എനിക്ക്
ചോദിക്കേണ്ടി വന്നു .

ഇതില്‍ ക്ഷുഭിതനായ ഡിവൈഎസ്പി എന്റെ മുഖത്തേക്ക് വിരല്‍ ചൂണ്ടി നീ അതിസാമര്‍ത്ഥ്യം കാണിക്കാന്‍ ശ്രമിക്കേണ്ടെന്നും നിങ്ങള്‍ എന്റെ കസ്റ്റഡിയില്‍ ആണെന്നും എങ്ങനെ നിങ്ങളോടു പെരുമാറണമെന്ന് അറിയാമെന്നും പറഞ്ഞ് അട്ടഹസിച്ചു...

വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിക്കാന്‍ പുസ്തകവും പത്രവും നല്‍കണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം അവര്‍ നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങള്‍ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വായന ആണെന്ന് എന്നെ
കുറ്റപ്പെടുത്തി.
തീര്‍ത്തും കഠിന തടവിലായി കഴിഞ്ഞിരുന്നു ഞാന്‍...

മുമ്പ് ഹൈക്കോടതി ഉത്തരവിനെ തുടര്ന്ന് താമസിച്ചിരുന്ന ഹോസ്റ്റല് ഭയാനകം ആയിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് എന്നെ പരിചയപ്പെടുത്തിയത്. ഐഎസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതില്
നിന്ന് പോലും എന്നെ  വിലക്കി.
കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോള്‍ കതക് അടയ്ക്കുന്നതിന് പോലും സമ്മതം ഉണ്ടായിരുന്നില്ല

ഖുറാനോ, പ്രാര്‍ത്ഥനക്ക് ഉള്ള വസ്ത്രമോ തരാന്‍ അവര്‍ തയ്യാറായില്ല. ഹോസ്റ്റലില്‍ താമസിച്ച 156 ദിവസവും തീര്‍ത്തും ഭയാനകമായിരുന്നു.....

എന്‍െറ
മാതാപിതാക്കളോട് എനിക്ക് വെറുപ്പില്ല. അവരോടുള്ള കടപ്പാടെനിക്ക്  വിലമതിക്കാന്‍ കഴിയാത്തതാണ്.
അവരെ ഞാന്‍ ഒരിക്കലും
അനാഥരാക്കിയിട്ടില്ല. ഇനി ആക്കുകയുമില്ല. രക്ഷകര്‍ത്താക്കളെ ഞാന്‍ തള്ളിപ്പറയില്ല. ഇസ്ലാമിനെ കുറിച്ചുള്ള പഠനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ എനിക്ക്  സാധിക്കില്ല,
കാരണം ഇസ്ലാം വിശ്വാസം ഉപേക്ഷിച്ച ശേഷമേ വീട്ടിലേക്ക് മടങ്ങി വരാവു എന്നാണ് എന്‍െറ
മാതാപിതാക്കള്‍ നിഷ്കര്‍ഷിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരയായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഈ അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല.

ഇത്രയും നാള്കൊണ്ട്
അപരിഹാര്യമായ നഷ്ടമാണ് തനിക്ക് ഉണ്ടായത്. അടിസ്ഥാനരഹിതവും വര്‍ഗീയ
വിദ്വേഷം നിറഞ്ഞതുമായ പ്രചാരണം എനിക്കെതിരെ ഉണ്ടായി. എന്‍െറ
മാനസികനില തകരാറിലാണെന്നും ഐഎസുമായി ബന്ധം ഉണ്ടെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില് മാധ്യമവിചാരണ വരെ  നടന്നു.
 ഒരു ഡോക്ടര് എന്ന നിലയിലുള്ള തന്റെ ഭാവിയെ ഇത് ബാധിക്കും.കൊടും
ക്രിമിനലും തീവ്രവാദിയും എന്ന മുന്വിധിയോടെയാണ് എന്ഐഎയിലെ ചില ഉദ്യോഗസ്ഥര് പെരുമാറിയത്.

2016 ന് മുമ്പ് ആര്‍കെങ്കിലും ഇസ്‌ലാമിക വീഡിയോ നീ
അയച്ചിരുന്നുവോ, സേലത്ത് വെച്ച് സുഹൃത്തുക്കള്‍ക്ക് ആര്‍ക്കെങ്കിലും നീ
മിഠായി നല്‍കിയിട്ടുണ്ടോ തുടങ്ങിയതു പോലുള്ള ചോദ്യങ്ങളാണ് എന്‍ഐഎ ചോദിച്ചത്. അറിയില്ലെന്ന് ഞാന്‍ ഉത്തരം നല്‍കിയപ്പോള്‍ നീ കള്ളം പറയുകയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ഷെഫിന്‍ ജഹാന്‍ ഒരു തീവ്രവാദിയാണെന്ന് എന്‍ഐഎ എന്നെ
തെറ്റിദ്ധരിപ്പിക്കാന്‍ ശ്രിമിച്ചു...

സുപ്രിം കോടതിയില്‍ ഹാജരാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നെ
സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തു
കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഞാന്‍
പറയാത്ത കാര്യങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു എന്നാല്‍
സംസ്ഥാന വനിതാ കമ്മീഷനെ എന്നെ
കാണാന്‍ അനുവദിച്ചതും ഇല്ല......

ഈ അനുഭവിച്ച പീഡനങ്ങള് ഒന്നും ഞാനെന്തെങ്കിലും
തെറ്റ് ചെയ്തതിനല്ല.
മറിച്ച് ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന മൗലികഅവകാശം വിനിയോഗിച്ചതിനും സ്വന്തം ഇഷ്ടം നടപ്പിലാക്കിയതിനുമാണ്. അതുകൊണ്ട് ഞാന്‍
അനുഭവിച്ച പീഡനങ്ങള്ക്ക് നഷ്ടപരിഹാരം നല്കാന് സര്ക്കാരുകളോടും ഉത്തരവാദിത്ത പ്പെട്ടവരോടും ബഹുമാനപെട്ട സുപ്രീം
നിര്ദേശിക്കണമെന്നും .... എനിക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കണമെന്നും അപേക്ഷിക്കുന്നു....

Sort by salu manjeri
Original by ബാലഗോപാല്‍ ബി നായര്‍ റിപ്പോര്‍ട്ടര്‍ ടിവി..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)