മദീന മസ്ജിദുന്നബവി

👑👑👑👑👑👑👑👑👑
💞 *മദീനത്തുര്‍റസൂല്‍ ( ﷺ)*
        *മസ്ജിദുന്നബവി*

സ്വർഗമാണ് ഖൈറന്ന് അറിയാം
എന്നാലും
എനിക്കിഷ്ടം മദീനയാണെ........
              ( അഹ്‌മദ്‌ റിളാ ഖാൻ ബറേൽവി)

*മദീനയില്‍ പ്രവാചകരുടെ ഒന്നാമത്തെ പ്രവര്‍ത്തനം പള്ളി നിര്‍മ്മാണമായിരുന്നു. മദീനയുടെ മദ്ധ്യത്തില്‍ ഒട്ടകം മുട്ടുകുത്തിയ ഇടത്ത് ഹിജ്റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെ പള്ളിയുടെ നിര്‍മ്മാണം തുടങ്ങി. രണ്ടു അനാഥബാലരുടേതായിരുന്നു ആ സ്ഥലം. അവരതു സൌജന്യമായി നല്‍കാന്‍ സന്നദ്ധരായെങ്കിലും അവരുടെ രക്ഷിതാക്കള്‍ മുഖേന പത്തു ദീനാര്‍ വില കൊടുത്തു തിരുമേനി സ്ഥലം കച്ചവടം ചെയ്തു. തൃക്കരം കൊണ്ട് പ്രഥമശില വെച്ചു. രണ്ടാമത്തേത് അബൂബക്റും വെച്ചു. അതോടെ ശിലാസ്ഥാപന കര്‍മ്മം പൂര്‍ത്തിയായി. അസ്തിവാരം കല്ലും ചുമരുകള്‍ ഇഷ്ടികയും മേല്‍ത്തട്ട് ഈത്തപ്പനയും മട്ടലും തൂണുകള്‍ ഈന്തപ്പനത്തടികളുമായിരുന്നു. തറയ്ക്കു മൂന്നു മുഴവും ചുമരിനു അഞ്ചുമുഴവും പൊക്കമുണ്ടായിരുന്നു. എഴുപതു മുഴം നീളവും അറുപതു മുഴം വീതിയും ഉള്ള നിലവിസ്തീര്‍ണ്ണം, ആയിരത്തി അമ്പത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതായിരുന്നു. ചരല്‍ പതിച്ച തറയില്‍ വിരിപ്പോ പായയോ ഉണ്ടായിരുന്നില്ല. ഒരു തൂണില്‍ ചാരി നിന്നിട്ടായിരുന്നു പ്രസംഗം. മിമ്പര്‍ പിന്നീട് സ്ഥാപിതമായപ്പോള്‍ തിരുമേനിയുടെ പ്രസംഗം അതിലേക്കു മാറി.*

*ഒരു വര്‍ഷത്തിനകം മസ്ജിദുന്നബവിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആരാധനയുടെയും പ്രബോധനത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രം ഈ പള്ളിയായിരുന്നു. ഇവിടെ നിന്നാണ് ഇസ്ലാമിന്റെ വെളിച്ചം ലോകത്ത് വ്യാപിച്ചത്. ഇവിടെ നിന്നാണ് ലോകത്തിലെ പ്രസിദ്ധന്മാര്‍ക്ക് ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് പ്രവാചകര്‍ കത്തയച്ചത്. ലോകത്തെ എല്ലാ പള്ളികളും പുണ്യത്തില്‍ തുല്യമാണ്. ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു തീര്‍ഥാടനമില്ല. എന്നാല്‍ മൂന്നു പള്ളികളെ ഇതില്‍ നിന്ന് പ്രവാചകര്‍ ഒഴിച്ചു നിര്‍ത്തിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, ബൈതുല്‍ മുഖദ്ദസിലെ പള്ളി എന്നിവ. തിരുമേനി പറയുന്നു. ‘എന്റെ ഈ പള്ളിയിലെ ഒരു നിസ്കാരം മസ്ജിദുല്‍ ഹറാം ഒഴിച്ച് മറ്റേതൊരു പള്ളിയിലുമുള്ള ആയിരം നിസ്കാരത്തേക്കാള്‍ ഉത്തമമാകുന്നു.’ (ബുഖാരി, മുസ്ലിം)*


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)