താജുൽ ഉലമാ കെ.കെ സദ ഖത്തുല്ലാഹ് മുസ്ലിയാർ സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത് എന്തിനായിരുന്നു ???



താജുൽ ഉലമാ കെ.കെ സദ
ഖത്തുല്ലാഹ് മുസ്ലിയാർ സമസ്തയുടെ
പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത് എന്തിനായിരുന്നു ???

കേരളത്തിൽ തുല്യതയില്ലാത്ത പണ്ഡിതനാണ് താജുൽ ഉലമ സദഖത്തുല്ല മുസ്ലിയാർ


6-5-67 നാണ് താജുൽ ഉലമാ കെ.കെ സദ
ഖത്തുല്ലാഹ് മുസ്ലിയാർ സമസ്തയുടെ
പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുന്നത്.
25-5-67 നു രാജി സ്വീകരിച്ചു. രാജിയുടെ
കാരണം പ്രത്യക്ഷത്തിൽ പറയപ്പെടുന്നതു
പോലെ ഉച്ചഭാഷിണി പ്രശ്നം തന്നെ. എന്നാൽ ഈ ഔപചാരിക കഥയ്ക്കു ഒരു മറുകഥയുണ്ട്; അതാണു ശരിയായ കഥ.

രാജിയുടെ തൊട്ടടുത്ത ദിവസങ്ങളിൽ ഒന്നിൽ മഹാനായ ഒരു പണ്ഡിതൻ
ശയ്ഖുനയെ കാണാൻ ആശങ്കാകുലനായി
വണ്ടൂരിലെ വീട്ടിലെത്തി - ആദരണീയനായ
കോട്ടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ.
അദ്ദേഹം കാര്യങ്ങൾ ആരാഞ്ഞു.
ശൈഖുന പാഞ്ഞു:
" ഉച്ചഭാഷിണി പ്രശ്നത്തിൽ ഞാനെന്തിനു
  സമസ്തയിൽ നിന്നു രാജിവെക്കണം,
  അതൊരു മസ്അല പ്രശ്നമല്ലേ?
  മസ്അലകളുടെ കാര്യത്തിൽ പണ്ഡിതന്മാ
  ർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാ
  കും, അതു സാധാരണമാണ്. അതിനെന്തി
  നു രാജി?"
  " അപ്പോൾ കാരണം?"
ശയ്ഖുന പറഞ്ഞു:
  "മൂന്നുകാരണം കൊണ്ടാണു ഞാൻ രാജി
   വെച്ചത് -
  1)  സമസ്തയിൽ ബാഫഖി തങ്ങളുടെ
        ആധിപത്യം വന്നു കഴിഞ്ഞു.
   2) സമസ്തയിൽ മുസ്‌ലിം ലീഗിന്റെ
        ആധിപത്യം വന്നു കഴിഞ്ഞു.
  3)   സമസ്തയിൽ പണ്ഡിതന്മാരുടെ
        ആധിപത്യം അവസാനിച്ചു കഴിഞ്ഞു!

ഈ വെളിപ്പെടുത്തൽ ഞാൻ ആദ്യം കേട്ടത്
ബഹുമാന്യനായ ആട്ടീരി തങ്ങളിൽ നിന്നാ
ണ്.  ശയ്ഖുന തങ്ങളോടു നേരിട്ടു പറഞ്ഞ
താണ്. പിന്നീട് ആദരണീയനായ പൊന്മള
ഉസ്താദിൽ നിന്നും ഇതേ വാക്കുകൾ ഞാൻ കേട്ടു. കൂടുതൽ വിവരങ്ങൾ കോ
ട്ടൂർ ഉസ്താദിൽ നിന്നും ലഭിക്കും എന്ന
റിഞ്ഞാണു ഞാൻ മഹാനെ കാണാൻ
വീട്ടിൽ ചെന്നത്, കോട്ടൂർ ഉസ്താദിൽ
നിന്നു ഈ വിഷയത്തിൽ ഒരുപാടു വിവ
രങ്ങൾ ലഭിച്ചു.
മൂന്നു പേരും ഇപ്പോഴും ജീവിച്ചിരിക്കുന്ന
വരാണ്, ആർക്കും അന്വേഷിക്കാം,
-പിന്നീടു നോക്കുമ്പോൾ പഴയ തലമുറ
യിലെ പല പണ്ഡിതന്മാർക്കും പരസ്യമായ
ഈ രഹസ്യം അറിയാം!

ശയ്ഖുനാ സദഖത്തുല്ലാഹ് മുസ്ലിയാർക്ക്
ബാഫഖി തങ്ങളോടോ ലീഗിനോടോ ഒരു
വിരോധവുമില്ലായിരുന്നു. പിന്നെ എന്തുകൊ
ണ്ട് ഇങ്ങനെ ഒരു പരാമർശം വന്നു?
ഇതറിയാൻ ചരിത്രത്തിന്റെ അൽപം പുറ
കോട്ടു സഞ്ചരിക്കണം -

തങ്ങൾ മുശാവറയിൽ വരുന്നതിനു ശയ്
ഖുനാ തുടക്കത്തിലെ എതിരായിരുന്നു.
-സയ്യിദന്മാർ മഹാന്മാരാണ്, ആദരിക്കണം,
ബഹുമാനിക്കണം, അവരെക്കൊണ്ടു
ബാകത്തെടുക്കാം, ദുആ ചെയ്യിക്കാം,
ഉദ്ഘാടനം ചെയ്യിക്കാം. എന്നാൽ പണ്ഡി
ത സഭയായ മുശാവറയിൽ പണ്ഡിതനല്ലാ
ത്ത ഒരാൾ വരുന്നതു ശരിയല്ല, സജീവ
രാഷ്ട്രീയ രംഗത്തുള്ള ഒരാൾ സമസ്ത
യുണ്ട ഉത്തരവാദപ്പെട്ട തലത്തിൽ വരു
ന്നതിനോടും ശയ്ഖുനാക്കു വിയോജിപ്പു
ണ്ടായിരുന്നു.

അദ്ദേഹത്തിന്റെ വിയോജിപ്പു നിലനിൽ
ക്കെ തന്നെ തങ്ങൾ മുശാവറയിൽ വന്നു.
തനിക്കു ശരിയെന്നു തോന്നിയ കാര്യം
ആർക്കെങ്കിലും വേണ്ടി ശയ്ഖുനാ വഴിയിൽ  ഉപേക്ഷിക്കുമായിരുന്നില്ല.
നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും
വളരെ ഏറെയായിരുന്നു ശയ്ഖുനായുടെ
പ്രാഗത്ഭ്യം.
പിൽക്കാലത്ത് രാഷ്ട്രീയത്തിന്റെ പേരി
ൽ പ്രസ്ഥാനത്തിൽ ഉണ്ടായ പ്രശ്നങ്ങ
വച്ചു നോക്കിയാൽ ആ പ്രാഗൽഭ്യം
ബോധ്യപ്പെടും -മാഷാ അല്ലാഹ്...
എന്തൊരു ദീർഘദൃഷ്ടി!

5 - 3 - 66 ൽ ശയ്ഖുന പ്രസിഡണ്ടായതോ
ടെ തങ്ങളുടെ കാര്യത്തിൽ ഇടപെടൽ
ഉണ്ടാകുമോ എന്ന ആശങ്ക പലർക്കുമു
ണ്ടായി. പ്രസിഡണ്ടിന്റെ ഇടപെടൽ ഉണ്ടാ
യാൽ നേരിടാൻ ഭരണഘടനാ ഭേദഗതി
കൊണ്ടുവരാൻ ആലോചന നടന്നു.

പ്രസിഡണ്ട് ഹാജരില്ലാത്ത ഒരു യോഗത്തി
ൽ ഭരണഘടന ഭേദഗതി കൊണ്ടുവന്നു!
അംഗത്വം പണ്ഡിതന്മാരിൽ പരിമിതപ്പെടു
ത്തുന്ന സുപ്രധാന വകുപ്പിൽ കൂട്ടിച്ചേർക്ക
ൽ നടത്തി. ബാഫഖി തങ്ങളെ ചുറ്റിപ്പറ്റി സംഘടനയിൽ ഒരു പാർട്ടി വൃന്ദം രൂപപ്പെടുന്നതു കാണാനുള്ള ദീർഘ
ദൃഷ്ടി ശയ്ഖുനാക്കുണ്ടായിരുന്നു, ഒറ്റപ്പെടുത്തുന്നതിന്റെ സൂചനകൾ തിരിച്ചറിയാനും അദ്ദേഹത്തിന് ഒട്ടും പ്രയാസമില്ലായിരുന്നു. ഭരണഘടനാ ഭേദ
ഗതി തനിക്കു പുറത്തേക്കുള്ള ചുണ്ടു പല
കയാണെന്നു മനസ്സിലാക്കാനും അദ്ദേഹ
ത്തിനു നിഷ്പ്രയാസം കഴിയുമായിരുന്നു.

പുറത്തേക്കു പറയാൻ കൊള്ളാവുന്ന
ഒരു കാരണം ബന്ധപ്പെട്ടവർ കണ്ടെത്തി
യതാണു ഉച്ചഭാഷിണി.

എല്ലാം വിധി....

Copyed

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റജബ് മാസത്തിന്റെ പവിത്രത

മുസ്ലിം ലീഗ്‌ കൊന്നുതള്ളിയ 44 പേര്

ശൈഖുനാ കണിയാപുരം അബ്ദുറസാഖ് മസ്താൻ വലിയുല്ലാഹി (റ)