കളംതോട് കരീം ഉസ്താദിനെ കുറിച്ച് കൂറ്റമ്പാറ ഉസ്താദ്
കളംതോട് ഉസ്താദിനെ കുറിച്ച് കൂറ്റമ്പാറ ഉസ്താദ് നിലമ്പൂർ മജ്മഇൽ നടന്ന കളംതോട് ഉസ്താദ് അനുസ്മരണ ദിക്റ് ദുആ മജ്‌ലിസിൽ നിന്ന്. (പ്രസക്തഭാഗങ്ങൾ) പതിനഞ്ചാമത്തെയോ പതിനാറാമത്തെയോ വയസ്സിലാണ് സിഎം വലിയുല്ലാഹിയിൽനിന്ന് മഹാൻ പൊരുത്തം നേടിയത്. പിന്നീട് വിശ്രമമില്ലാതെ രോഗികൾക്ക് ശാന്തി പകർന്നും മനപ്രയാസമുള്ളവർക്ക് സമാധാനം പകർന്നുm ജീവിച്ചു. അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തിനെ ഇഷ്ടം വെച്ചു. പുത്തനാശയക്കാരെ എതിർത്തു. മാത്രമല്ല സ്വന്തം വീട്ടുവളപ്പിലേക്ക് പോലും പ്രവേശനം നൽകിയില്ല. അഥവാ ഒരാൾ പ്രവേശിച്ചാൽ തന്നെ റൂമിൽനിന്ന് ഇന്ന വരിയിലുള്ള ഇന്ന ആളെ പുറത്താക്കാൻ പറയും. ഒരിക്കൽ ഞാൻ ഇതിനെപ്പറ്റി ചോദിച്ചു. ഇവിടെ ഇരിക്കുമ്പോൾ എങ്ങനെയാണ് പുറത്തുള്ള ആൾ ബിദഇയാണെന്ന് മനസ്സിലാകുന്നത്?. അപ്പോൾ ഉസ്താദ് പറഞ്ഞു "അവർ ഇവിടേക്ക് പ്രവേശിച്ചാൽ അവരുടെ ഹൃദയത്തിലെ ദുർഗന്ധം എനിക്കെത്തും അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത് ".100% ഹലാൽ അല്ലാത്ത ഭക്ഷണം മഹാൻ ഭക്ഷക്കില്ലായിരുന്നു. ഹജ്ജ്,സിയാറത്ത് തുടങ്ങി മറ്റു യാത്രകളിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങില്ല. വെള്ളിയാഴ്ച രാവിൽ മഹാന്മാരുടെ പ്രീതിക്ക് വേണ്ടിയുള്ള യാത്രയിലായ