പോസ്റ്റുകള്‍

കോടമ്പുഴ ബാവ ഉസ്താദ്‌ കൻസുൽ ഉലമ ചിത്താരി ഹംസ ഉസ്താദിനെ കുറിച്ച്

ഇമേജ്
കോടാമ്പുഴ_ബാവ_മുസ്‌ലിയാർ ✍ അറിവിന്റെ അകക്കാമ്പുകണ്ട #കൻസുൽ_ഉലമ‍ ഉസ്താദുമാരില്‍ ചിലര്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ ഹംസ മുസ്‌ലിയാരെ അവരുടെ ദര്‍സ് പ്രിപറേഷന് വേണ്ടി അവലംബിക്കാറുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ചിത്താരിയുടെ പ്രാഗത്ഭ്യം അതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും പ്രിയങ്കരനും അവലംബവുമായിരുന്നു ഹംസ മുസ്‌ലിയാര്‍. കിതാബുകളുമായി വിദ്യാര്‍ത്ഥികള്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ചിലപ്പോള്‍ ഭക്ഷണ സമയത്ത് കാന്റീനില്‍ പോലും കൂടെയുണ്ടാകും. രാവും പകലും തന്റെ സഹപാഠികളോട് ഒരിക്കലും ക്ഷുഭിതനാകാതെ സുസ്‌മേര വദനനായി അവരുടെ സംശയങ്ങള്‍ നിര്‍ധാരണം ചെയ്തുകൊടുക്കുവാനുള്ള അദ്ദേഹത്തിന്റെ സഹനശീലം പാണ്ഡ്യത്തിലേറെ ശ്രദ്ദേയമായിരുന്നു. 1982 ല്‍ നടന്ന ഫറോക്ക് സുന്നി മഹാ സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസില്‍ ഒരു സെഷനില്‍ പ്രസംഗകരുടെ കൂട്ടത്തില്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നൊരു പേര് കണ്ടു. അതിനു മുമ്പ് പലപ്പോഴും ഈ പേര് കേട്ടിട്ടുണ്ട്. പക്ഷെ ആളെ മനസ്സിലായിട്ടില്ല. ആരാണ് ഈ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നു ചോദിച്ചപ്പോള്‍ അതു നമ്മുടെ പട്ടുവം ഹംസ മുസ്‌ലിയാരാണെന്ന് മറുപട...

കളംതോട് കരീം ഉസ്താദിനെ കുറിച്ച് കൂറ്റമ്പാറ ഉസ്താദ്

ഇമേജ്
കളംതോട് ഉസ്താദിനെ കുറിച്ച് കൂറ്റമ്പാറ ഉസ്താദ് നിലമ്പൂർ മജ്മഇൽ നടന്ന കളംതോട് ഉസ്താദ് അനുസ്മരണ ദിക്റ് ദുആ മജ്‌ലിസിൽ നിന്ന്.  (പ്രസക്തഭാഗങ്ങൾ) പതിനഞ്ചാമത്തെയോ  പതിനാറാമത്തെയോ  വയസ്സിലാണ് സിഎം വലിയുല്ലാഹിയിൽനിന്ന് മഹാൻ  പൊരുത്തം നേടിയത്. പിന്നീട് വിശ്രമമില്ലാതെ രോഗികൾക്ക് ശാന്തി പകർന്നും മനപ്രയാസമുള്ളവർക്ക് സമാധാനം പകർന്നുm   ജീവിച്ചു.  അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തിനെ  ഇഷ്ടം വെച്ചു. പുത്തനാശയക്കാരെ  എതിർത്തു. മാത്രമല്ല സ്വന്തം വീട്ടുവളപ്പിലേക്ക് പോലും പ്രവേശനം നൽകിയില്ല. അഥവാ ഒരാൾ പ്രവേശിച്ചാൽ തന്നെ റൂമിൽനിന്ന് ഇന്ന വരിയിലുള്ള ഇന്ന ആളെ പുറത്താക്കാൻ പറയും. ഒരിക്കൽ ഞാൻ ഇതിനെപ്പറ്റി ചോദിച്ചു. ഇവിടെ ഇരിക്കുമ്പോൾ എങ്ങനെയാണ് പുറത്തുള്ള ആൾ ബിദഇയാണെന്ന് മനസ്സിലാകുന്നത്?. അപ്പോൾ ഉസ്താദ് പറഞ്ഞു "അവർ ഇവിടേക്ക് പ്രവേശിച്ചാൽ അവരുടെ ഹൃദയത്തിലെ ദുർഗന്ധം എനിക്കെത്തും അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത് ".100% ഹലാൽ അല്ലാത്ത ഭക്ഷണം മഹാൻ ഭക്ഷക്കില്ലായിരുന്നു. ഹജ്ജ്,സിയാറത്ത് തുടങ്ങി മറ്റു യാത്രകളിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങില്ല. വെള്ളിയാഴ്ച രാവിൽ മഹാന്മാരുടെ പ്രീ...

Grave of kanzul ulama, ചിത്താരി ഉസ്താദിന്റെ ഖബർ

ഇമേജ്
Grave of kanzul ulama, ചിത്താരി ഉസ്താദിന്റെ ഖബർ

Grave of kanzul ulama, ചിത്താരി ഉസ്താദിന്റെ ഖബർ

ഇമേജ്
Grave of kanzul ulama, ചിത്താരി ഉസ്താദിന്റെ ഖബർ https://youtu.be/_6_kHZZuIpE

കേരളം വിവരവും

                    കേരളം 1956 നവംബർ 1 നാണ് കേരളം പിറവികൊണ്ടത്     1 കേരളത്തിന്‍റെ വിസ്തീർണ്ണം?     Ans : 38863 ച.കി.മി     2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?     Ans : 152     3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?     Ans : 941     4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?     Ans : 21     5 കേരളത്തിൽ താലൂക്കുകൾ?     Ans : 75     6 കേരളത്തിൽ കോർപ്പറേഷനുകൾ?     Ans : 6     7 കേരളത്തിൽ നഗരസഭകൾ?     Ans : 87     8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?     Ans : 140     9 കേരളത്തിൽ നിയമസഭാഗങ്ങൾ?     Ans : 141     10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?     Ans : 14     11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?     Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)     12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ? ...

സഫര്‍ 12.,..شهر صفر ١٢.,.. SAFAR, പണ്ഡിതനും തത്വ ചിന്തകനുമായ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി വഫാത് ദിനം

ഇമേജ്
*സഫര്‍ 12...شهر صفر ١٢... SAFAR പണ്ഡിതനും തത്വ ചിന്തകനുമായ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി വഫാത് ദിനം. ആത്മീയ തേജസും നിരവധി കറാമത്തിനുടമയും  സൂഫീവര്യനുമായ ഏഴിമല തങ്ങള്‍ എന്നറിയപ്പെടുന്ന രാമന്തളി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ മൂത്തപുത്രനും മാട്ടൂല്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ  പിതാവുമാണ്. കണ്ണിയത്ത് ഉസ്താദ് ദര്‍സ് നടത്തിയ മാട്ടൂല്‍ മുഹ് യിദ്ദീന്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. അല്ലാഹു മഹാന്റെ ബർക്കത്ത് കൊണ്ട് സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ... ആമീന്‍

സിനിമ എങ്ങനെ ഹറാമാകുന്നു (നിഷിദ്ധമാകുന്നു

ഇമേജ്
സിനിമ എങ്ങനെ   ഹറാമാകുന്നു (നിഷിദ്ധമാകുന്നു ) *സിനിമ എങ്ങനെ ഹറാമാകുന്നു എന്നത് പലരുടേയും വലിയ സംശയമാണ്. ആ സംശയം ദൂരീകരിക്കാൻ ഈ കുറിപ്പ് ഉപകരിക്കും എന്നു കരുതുന്നു... Nb: ഇത് മുഴുവൻ വായിക്കണം    ✍🏼ഇസ്‌ലാം മാനവമോചനത്തിന്റെ ദൈവിക മാർഗ്ഗമാണ്. മനുഷ്യന്റെ കലാ-കായിക-വിനോദോപാധികൾ അത് അനുവദിക്കുന്നുണ്ട്. ആർക്കും എങ്ങനെയുമാകാമെന്ന തലത്തിലാകുന്നത് അധഃപതനത്തിലേക്കെത്തിക്കുമെന്നതിനാൽ ഈ രംഗത്ത് ചില നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് മാത്രം. അത് കലാരംഗത്ത് മാത്രമുള്ള പ്രവണതയൊന്നുമല്ലതാനും. ആരാധനയിലും വ്യവഹാരങ്ങളിലും ലൈംഗിക ജീവിതത്തിലുമടക്കം മനുഷ്യനുമായി ബന്ധപ്പെട്ടിടങ്ങളിലൊക്കെ മതത്തിന്റെ ഈ ശ്രദ്ധയുണ്ട്. താന്തോന്നികളാകുന്നത് ബുദ്ധിയും വിവേകവും പക്വതയും വിവേചന ശേഷിയുമുള്ള വർഗ്ഗത്തിന് പറഞ്ഞതല്ല. മൃഗങ്ങൾക്കതാവുന്നത് ഈ പറഞ്ഞ സദ്ഗുണങ്ങളുടെ അസാന്നിധ്യം കൊണ്ടുതന്നെയാണ്...  കാട്ടുമൃഗങ്ങൾക്ക് ഒരു നിയമവുമില്ല. ഒരു ജീവിയോ ദർശനമോ അവയെ നിയന്ത്രിക്കുന്നുമില്ല. ജന്മസിദ്ധമായി ലഭിക്കുന്ന ദൈവിക ചോദനകൾക്കനുസരിച്ച് ജീവിച്ച് തീരുകയാണ് അവയുടെ ജന്മങ്ങൾ. അതുകൊണ്ടുതന്ന...