കാന്തപുരത്തെ ഉസ്താദിനെ കുറിച്ച് ചന്ദ്രിക എഡിറ്റർ ചെറുപ്പ
#ചന്ദ്രിക' എഡിറ്റർ '#സിറാജ്' ൽ എഴുതിയ ലേഖനം👌👌
ഹൃദയം തൊട്ട് ഒരു വാക്ക്
ടി പി ചെറൂപ്പ✍✍
അരനൂറ്റാണ്ടിന് മുമ്പുള്ള കേരളീയ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ, നവോത്ഥാന അവസ്ഥയെക്കുറിച്ച് ഇപ്പോൾ ഓർക്കുക അതിശയകരമായിരിക്കും. അത്രക്ക് മാറിപ്പോയിരിക്കുന്നു കാര്യങ്ങൾ ഇന്ന്. അറബി മലയാളത്തിനപ്പുറം മാപ്പിള ഭാഷ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. സാധാരണ ജനത്തിന് മതപരമായ അറിവ് കൈയെത്തും ദൂരത്ത് പോലുമില്ലായിരുന്നു. വിദ്യാഭ്യാസ നിലവാരമാവട്ടെ മദ്റസകളിലും പള്ളി ദർസുകളിലും പരിമിതപ്പെട്ടു നിൽക്കുകയും ചെയ്തിരുന്നു.
എന്നാൽ അതിശയിപ്പിക്കും വേഗത്തിലാണ് മുസ്ലിം സമുദായത്തിൽ മതഭൗതിക വിജ്ഞാനത്തിന്റെ സ്ഫോടനമുണ്ടായത്. ദർസുകളിൽ സജീവമായിരുന്ന സുന്നി സമൂഹം ഇന്ന് എല്ലാ മേഖലകളിലും അതിശയകരമായ വളർച്ച പ്രാപിച്ചിരിക്കുന്നു. ചരിത്രത്തെ തന്നെ മാറ്റി എഴുതുകയായിരുന്നു സുന്നികളുടെ ഈ മുന്നേറ്റം. അറബിക് കോളജ് സംസ്കാരം കുത്തകയാക്കി വെച്ചിരുന്നവരെ വളരെ വേഗം പിറകിലാക്കി എത്ര പെട്ടെന്നാണ് സുന്നത്ത് ജമാഅത്ത് സമൂഹം മുൻനിര പിടിച്ചു പറ്റിയത്! ഈ കുതിച്ചു കയറ്റത്തിന്റെ ചരിത്രമെടുത്ത് അതിന്റെ നായകത്വം വഹിച്ച പ്രധാനികളെ മുമ്പിൽ നിർത്തുമ്പോൾ അവിടെ ഒരു മുസ്ലിയാരെ കാണാനാകും. ദർസുകളിൽ ഓതുകയും ദർസുകളിൽ ഓതിക്കൊടുക്കുകയും ചെയ്യുമ്പോഴൊക്കെ മതകീയ വിജ്ഞാനത്തിന്റെയും വൈജ്ഞാനിക നവോത്ഥാന ശൃംഖലകളുടെയും മഹാചക്രവാളങ്ങൾ സ്വപ്നം കണ്ട കാന്തപുരത്തുകാരനായ ഒരു മുസ്ലിയാർ. അഥവാ, പിൽക്കാലത്തെ എ പി ഉസ്താദ്.
ഏതൊരു യുദ്ധത്തിന്റെയും പദ്ധതിയുടെയും വിജയരഹസ്യം സ്വപ്നം കാണാനുള്ള സിദ്ധിയാണ്. പലർക്കും സ്വപ്നം കാണാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ നമ്മുടെ ബൾബുകൾ കത്തുകയോ വാഹനങ്ങൾ ഓടുകയോ വിമാനങ്ങൾ പറക്കുകയോ ഇല്ലായിരുന്നു; ലോകം ഇന്നിക്കാണുന്ന ശാസ്ത്ര വളർച്ചയിൽ എത്തുകയില്ലായിരുന്നു. അതുകൊണ്ടു തന്നെ തീർത്തു പറയാനാകും, കാന്തപുരം എന്ന ഗ്രാമത്തിലെ അബൂബക്കർ മുസ്ലിയാർ എന്ന മനുഷ്യൻ താലോലിച്ച സ്വപ്നമാണ് രാജ്യവ്യാപകമായി തിളങ്ങി നിൽക്കുന്ന മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന പ്രസ്ഥാനം.
അസൂയാവഹമായിരുന്നു അതിന്റെ വളർച്ച. നാല് പതിറ്റാണ്ടിനകമുള്ള ആ വളർച്ചയുടെ ഓരോ ഘട്ടവും കണ്ടോ കേട്ടോ അനുഭവിച്ചോ അറിയാൻ കഴിഞ്ഞ എളിയ വ്യക്തിയാണ് ഈ കുറിപ്പുകാരൻ. അക്ഷരങ്ങളുടെ താക്കോലിട്ട് അറിവിന്റെ അറ തുറക്കാനുള്ള അതിന്റെ ത്വരയും വേഗവും എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. 1974ൽ മുസ്ലിം ലീഗ് പിളർന്നപ്പോൾ അന്നത്തെ അഖിലേന്ത്യാ ലീഗ് ഒരു പത്രം തുടങ്ങി ലീഗ് ടൈംസ്. കലാനിലയം കൃഷ്ണൻ നായരിൽ നിന്ന് വാങ്ങിയതായിരുന്നു അതിന്റെ അച്ചടിയന്ത്രം. 1984ൽ മുസ്ലിം ലീഗ് ഒന്നായപ്പോൾ ലീഗ് ടൈംസ് നിർത്തി. ജീവനക്കാരെയും മറ്റും ചന്ദ്രികയിൽ ലയിപ്പിച്ചു. ഈ സമയത്ത് ആ പ്രസ്സ് വാങ്ങി സിറാജ് പത്രം തുടങ്ങാൻ തീരുമാനിച്ചു എ പി ഉസ്താദ്. സുന്നികൾക്ക് ഒരു ദിനപത്രം എന്ന ആശയം മൂന്ന് പതിറ്റാണ്ടു മുമ്പ് പ്രാവർത്തികമാക്കിയത് എ പിയാണ്. പ്രസ്ഥാന ബലത്തിന്റെ ഭാഗമായി ഇപ്പോഴും അദ്ദേഹം സിറാജ് പത്രം നടത്തി വരുന്നു. ഏതു സംരംഭത്തിന്റെയും വിജയത്തിനു പിന്നിലെ വിഷൻ സ്ഥാപിക്കാനാണ് ഇതിവിടെ ഓർത്തത്. അക്ഷരങ്ങളിലൂടെയേ വിദ്യയും വിപ്ലവവും ഉണ്ടാക്കാൻ കഴിയൂ എന്ന് സുന്നി സമൂഹത്തെ പ്രായോഗികമായി പഠിപ്പിച്ച ഗുരുവും എ പി ഉസ്താദാണ്. അക്ഷര വിരോധികളെന്ന് സുന്നികളെ അപഹസിച്ചവരെ അക്ഷരത്തിന്റെ അമ്പുകളാൽ എയ്തുവീഴ്ത്തിക്കൊണ്ടിരിക്കുകയുമാണ് അദ്ദേഹമിപ്പോൾ.
സുന്നികൾ യോജിപ്പിലെത്തേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ കാന്തപുരം ഉസ്താദിന്റെയും മർകസിന്റെയും നേതൃത്വത്തിൽ സജീവമാകട്ടെ. നാൽപതാം വർഷത്തിലാണ് മർക്കസ് ഇപ്പോൾ എത്തിനിൽക്കുന്നത്. ഇത് സർവശക്തന്റെ വലിയൊരു അനുഗ്രഹമാണ്; ചിലപ്പോൾ പരീക്ഷണവും. ഈ അനുഗ്രഹത്തിന്റെ നന്ദി, സുന്നി ആശയങ്ങളുള്ളവരെ ഒന്നിപ്പിക്കാൻ മുൻകൈയെടുത്തു കൊണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നു; ഹൃദയം തൊട്ട്.
••••••••••••••••••••••••••••••
'ചന്ദ്രിക' എഡിറ്റർ 'സിറാജ്' ൽ എഴുതിയ ലേഖനം✍✍

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ