
🌹അജ്മീർ ഖാജാ :ഔലിയാക്കളിലെ സുഗന്ധരാജ❤ ഭാഗം 2 അല്ലാഹു അജ്മീർ ഖാജയുടെ ബർക്കത്ത് കൊണ്ട് നമ്മെ അനുഗ്രഹിക്കട്ടെ.... യാ.... ഖാജാ..... നമ്മെ പരിഗണിക്കണേ... യാ... ഖാജാ..... നമ്മെ സഹായിക്കണേ..... യാ... ഖാജാ.... നമ്മെ രക്ഷിക്കണേ....... അഹ്ലുൽ ബൈത്തിലെ ഹുസൈനി തായ് വഴിയിൽ ഉൾപ്പെടുന്ന സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി قدس الله سره العزيز ഖുറാസാൻ പ്രവിശ്യയിലെ "സൻഞ്ചർ " ഗ്രാമത്തിൽ ഹിജ്റ അഞ്ഞൂറ്റി മുപ്പതിലാണ് ജനിക്കുന്നത്. പിതാവായ സയ്യിദുനാ ഗിയാസുദ്ധീൻ (غياث الدين ) رضي الله عنه പ്രവാചക പൗത്ര പരമ്പരയിലെ പതിമൂന്നാമത്തെ കണ്ണിയാണ്. ശൈഖ് ഖാജാ മുഈനുദ്ധീൻ (ഖ.സി) തങ്ങളുടെ പതിനഞ്ചാം വയസ്സിൽ പിതാവ് ഗിയാസുദ്ധീൻ رضي الله عنه വഫാത്താകുകയും തൻറെ പിതാവിൽ നിന്ന് അനന്തര സ്വത്തായി ലഭിച്ച ഒരു ഈത്തപ്പഴ തോട്ടവുമായി ബന്ധപ്പെട്ട ജീവിതവൃത്തിയുമായി കഴിയുന്നവസരത്തിലാണ്, ഖാജാ قدس الله سره العزيز തങ്ങളുടെ തന്നെ ജീവിതത്തിന്ന് വഴിത്തിരവായി ഭവിച്ചതും ഖാജാ قدس الله سره العزيز തങ്ങളുടെ ജീവിതത്തിൽ വൻ മാറ്റങ്ങൾക്ക് ഹേതുവായതുമായ മജ്ദൂബ് ശൈഖ...