കൊടും വനത്തിൽ ഒരു മഖാം കുണ്ടറ
കൊടും വനത്തിൽ ഒരു മഖാം ➖➖➖➖➖ 'ഗുണ്ടറ' കൊടുംകാട്ടിലെ തീർത്ഥാടന കേന്ദ്രം. പുണ്യം തേടി അലയുന്ന വിശ്വാസികൾക്ക് വർഷത്തിലൊരിക്കൽ മാത്രം എത്തിപ്പെടാനായി ഒരാശ്രയകേന്ദ്രം. കാടിനെ സ്നേഹിക്കുന്നവർക്ക് വർഷത്തിലൊരിക്കൽ മാത്രം നിബിഡവനത്തെ തൊട്ടറിയാനായി ഒരവസരം. വയനാട് ജില്ലയിലെ മാനന്തവാടി - ബാവലി - മൈസൂർ റോഡിൽ, കേരളാ - കർണാടക അതിരിടുന്ന ബാവലി ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ നിന്നും അഞ്ച് കിലോമീറ്ററിനപ്പുറം മച്ചൂര് ഗൈറ്റിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ മുന്നോട്ട് പോയാൽ, കബനി പുഴയുടെ തീരം ചേർന്ന് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളും... ഗൗഡന്മാരുടെ വീടുകളും... കേരളത്തിൽ വേരുകളുള്ള കുറച്ച് മലയാളി വീടുകളും, അതിൽ പതിനഞ്ചോളം മുസ്ലിം വീടുകളും... ഒപ്പം പുഴയോട് ചേർന്ന് ഒരു കൊച്ചു പള്ളിയും. ഇത് മച്ചൂര്... അധികവും പരമ്പരാഗത രീതിയിൽ കളിമണ്ണിൽ മെഴുകിയുണ്ടാക്കിയ, മേൽക്കൂര പുല്ല്മേഞ്ഞ വീടുകൾ. കൂടുതലായി കർഷക ഗൗഡകുടുംബങ്ങൾ പാർക്കുന്ന നാട്. കാടും നാടും അന്യോന്യം ഇഴുകിചേർന്ന ഒരു കർണാടക ഗ്രാമം. പള്ളിയും പത്തോളം വീടുകളും പിന്നിട്ടാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കെട്ടിടവും ചെക്ക് പോസ്റ്റും. കാര്യകാരണമില്ലാത