പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടുവം ഉസ്താദ് kp അബൂബക്കർ മുസ്‌ലിയാർ

ഇമേജ്
#കെ_പി_അബൂബക്കർ_മുസ്‌ലിയാർ_പട്ടുവം  #ക്യാപ്റ്റൻസിയിൽ_തിളങ്ങും_നേതൃപാടവം 15. 10. 1939 ൽ മഠത്തിൽ മുഹമ്മദ് കിഴക്കേപുരയിൽ ഫാത്തിമ ദമ്പതികളുടെ മകനായി പട്ടുവത്ത് ജനനം.  കളിക്കൂട്ടുകാരനായ അല്ലാമ ശൈഖ് ഹംസ അഹ്മദ് (ചിത്താരി ഉസ്താദ്) റഹിമഹുല്ലാഹ് യുടെ  ജനന വർഷവും അത് തന്നെ.  പട്ടുവം മാപ്പിള എൽ പി സ്കൂളിലാ യിരുന്നു പഠനം. സ്കൂൾ പ്രായം ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയ സമയമാണ്.  ബ്രിട്ടൻ ജയിക്കട്ടേ ബ്രിട്ടൻ ജയിക്കട്ടേ  ബ്രിട്ടൻ ജയിച്ചു  ഗുണം വരട്ടെ  എന്ന് മാഷന്മാരുടെ പിന്നാലെ മുദ്രാവാക്യം വിളിച്ച് നടന്ന നിഷ്കളങ്ക ബാല്യം. പാഠമാല, ഭാഷാ ബോധിനി തുടങ്ങിയ പുസ്തകങ്ങളായിരുന്നു  സ്കൂളിൽ പഠിച്ചിരുന്നത്.  "പലരോടും നിനയാതെ  ഒരു കാര്യം തുടങ്ങല്ലേ ആരാന്റെ മുതൽക്കാശ അകതാരിൽ വളർത്തല്ലേ ആദിത്യൻ ഉദിക്കുമ്പോൾ  ഉറങ്ങീടല്ലേ"  ഇതൊക്കെ കേട്ട് അന്തം വിട്ട് നിൽക്കുമ്പോൾ  ഉസ്താദിന്റെ കമന്റ് വന്നു.  "മാറിപ്പോയതല്ല. മദ്രസയിലേതല്ല. സ്കൂളിലെ പാട്ട് തന്നെയാണിത്. " ഒരാഴ്ചയിൽ ഒരിക്കലെങ്കിലും അരിഭക്ഷണം കിട്ടിയാൽ ആയി.  ചെരുപ്പിടാൻ ആശയായി  കവുങ്ങിൻ പാള മുറിച്ച് ചെരുപ്പാക്കി നടന്ന കാലം. ആകെയുള്ളത് ഇന്നത്തെ