പോസ്റ്റുകള്‍

ഡിസംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാന്തപുരത്തെ ഉസ്താദിനെ കുറിച്ച് ചന്ദ്രിക എഡിറ്റർ ചെറുപ്പ

#ചന്ദ്രിക' എഡിറ്റർ '#സിറാജ്' ൽ എഴുതിയ ലേഖനം👌👌 ഹൃദയം തൊട്ട് ഒരു വാക്ക് ടി പി ചെറൂപ്പ✍✍ അരനൂറ്റാണ്ടിന് മുമ്പുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ, നവോത്ഥാന അവസ്ഥയെക്കുറിച്ച് ഇപ്പോൾ ഓർക്കുക അതിശയകരമായിരിക്കും. അത്രക്ക് മാറിപ്പോയിരിക്കുന്നു കാര്യങ്ങൾ ഇന്ന്. അറബി മലയാളത്തിനപ്പുറം മാപ്പിള ഭാഷ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. സാധാരണ ജനത്തിന് മതപരമായ അറിവ് കൈയെത്തും ദൂരത്ത് പോലുമില്ലായിരുന്നു. വിദ്യാഭ്യാസ നിലവാരമാവട്ടെ മദ്‌റസകളിലും പള്ളി ദർസുകളിലും പരിമിതപ്പെട്ടു നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ അതിശയിപ്പിക്കും വേഗത്തിലാണ് മുസ്‌ലിം സമുദായത്തിൽ മതഭൗതിക വിജ്ഞാനത്തിന്റെ സ്‌ഫോടനമുണ്ടായത്. ദർസുകളിൽ സജീവമായിരുന്ന  സുന്നി സമൂഹം ഇന്ന് എല്ലാ മേഖലകളിലും അതിശയകരമായ വളർച്ച പ്രാപിച്ചിരിക്കുന്നു. ചരിത്രത്തെ തന്നെ മാറ്റി എഴുതുകയായിരുന്നു സുന്നികളുടെ ഈ മുന്നേറ്റം. അറബിക് കോളജ് സംസ്‌കാരം കുത്തകയാക്കി വെച്ചിരുന്നവരെ വളരെ വേഗം പിറകിലാക്കി എത്ര പെട്ടെന്നാണ് സുന്നത്ത് ജമാഅത്ത് സമൂഹം മുൻനിര പിടിച്ചു പറ്റിയത്! ഈ കുതിച്ചു കയറ്റത്തിന്റെ ചരിത്രമെടുത്ത് അതിന്റെ നായകത്വം വഹിച്ച പ്രധാനി