പോസ്റ്റുകള്‍

നവംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോടമ്പുഴ ബാവ ഉസ്താദ്‌ കൻസുൽ ഉലമ ചിത്താരി ഹംസ ഉസ്താദിനെ കുറിച്ച്

ഇമേജ്
കോടാമ്പുഴ_ബാവ_മുസ്‌ലിയാർ ✍ അറിവിന്റെ അകക്കാമ്പുകണ്ട #കൻസുൽ_ഉലമ‍ ഉസ്താദുമാരില്‍ ചിലര്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ ഹംസ മുസ്‌ലിയാരെ അവരുടെ ദര്‍സ് പ്രിപറേഷന് വേണ്ടി അവലംബിക്കാറുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ചിത്താരിയുടെ പ്രാഗത്ഭ്യം അതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും പ്രിയങ്കരനും അവലംബവുമായിരുന്നു ഹംസ മുസ്‌ലിയാര്‍. കിതാബുകളുമായി വിദ്യാര്‍ത്ഥികള്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ചിലപ്പോള്‍ ഭക്ഷണ സമയത്ത് കാന്റീനില്‍ പോലും കൂടെയുണ്ടാകും. രാവും പകലും തന്റെ സഹപാഠികളോട് ഒരിക്കലും ക്ഷുഭിതനാകാതെ സുസ്‌മേര വദനനായി അവരുടെ സംശയങ്ങള്‍ നിര്‍ധാരണം ചെയ്തുകൊടുക്കുവാനുള്ള അദ്ദേഹത്തിന്റെ സഹനശീലം പാണ്ഡ്യത്തിലേറെ ശ്രദ്ദേയമായിരുന്നു. 1982 ല്‍ നടന്ന ഫറോക്ക് സുന്നി മഹാ സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസില്‍ ഒരു സെഷനില്‍ പ്രസംഗകരുടെ കൂട്ടത്തില്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നൊരു പേര് കണ്ടു. അതിനു മുമ്പ് പലപ്പോഴും ഈ പേര് കേട്ടിട്ടുണ്ട്. പക്ഷെ ആളെ മനസ്സിലായിട്ടില്ല. ആരാണ് ഈ ചിത്താരി ഹംസ മുസ്‌ലിയാര്‍ എന്നു ചോദിച്ചപ്പോള്‍ അതു നമ്മുടെ പട്ടുവം ഹംസ മുസ്‌ലിയാരാണെന്ന് മറുപട